Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഷോ​പ് ഖ​ത്ത​റി​ന്...

ഷോ​പ് ഖ​ത്ത​റി​ന് പു​തു​വ​ർ​ഷ​ത്തി​ൽ തു​ട​ക്കം

text_fields
bookmark_border
ഷോ​പ് ഖ​ത്ത​റി​ന് പു​തു​വ​ർ​ഷ​ത്തി​ൽ തു​ട​ക്കം
cancel

ദോ​ഹ: വി​വി​ധ ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളും ഷോ​പ്പി​ങ് മാ​ളു​ക​ളും ഉ​ൾ​പ്പെ​ടെ പ​ങ്കാ​ളി​ക​ളാ​കു​ന്ന ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​മേ​ള​യാ​യ ‘ഷോ​പ് ഖ​ത്ത​ർ’ എ​ട്ടാ​മ​ത് പ​തി​പ്പി​ന് പു​തു​വ​ർ​ഷ​ത്തി​ൽ തു​ട​ക്ക​മാ​കും. ‘യു​വ​ർ ഷോ​പ്പി​ങ് പ്ലേ ​ഗ്രൗ​ണ്ട്’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് മേ​ള ന​ട​ക്കു​ക.

പ്ലേ​സ് വെ​ൻ​ഡോം, ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി, മാ​ൾ ഓ​ഫ് ഖ​ത്ത​ർ, ഹ​യാ​ത്ത് പ്ലാ​സ, സി​റ്റി സെ​ന്റ​ർ മാ​ൾ, ലാ​ൻ​ഡ്മാ​ർ​ക്ക് മാ​ൾ, ത​വാ​ർ മാ​ൾ, അ​ൽ ഹ​സം മാ​ൾ, മു​ശൈ​രി​ബ് ഗ​ലേ​റി​യ, ഗ​ൾ​ഫ് മാ​ൾ, അ​ൽ ഖോ​ർ മാ​ൾ, ല​ഗൂ​ണ മാ​ൾ, യു.​ഡി.​സി, ദി ​പേ​ൾ ഖ​ത്ത​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ 13 മാ​ളു​ക​ളാ​ണ് ഷോ​പ് ഖ​ത്ത​റി​ന്റെ പ​ങ്കാ​ളി​ക​ൾ.

ജ​നു​വ​രി ഒ​ന്നി​ന് തു​ട​ങ്ങു​ന്ന മേ​ള ജ​നു​വ​രി 27 വ​രെ നീ​ളും. മാ​ളു​ക​ൾ​ക്ക് പു​റ​മെ, അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളും പ​ങ്കാ​ളി​ക​ളാ​കും. വ​മ്പ​ൻ സ​മ്മാ​ന​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഓ​ഫ​ർ ചെ​യ്യു​ന്ന​ത്. ഖ​ത്ത​റി​ലെ പ്ര​ശ​സ്ത മ്യൂ​സി​ക് ബാ​ൻ​ഡാ​യ റൂ​ഹ് അ​ൽ ഷാ​ർ​ഖി​ന്റെ പ​രി​പാ​ടി​യോ​ടെ​യാ​ണ് ഷോ​പ് ഖ​ത്ത​ർ ആ​രം​ഭി​ക്കു​ക. പ്ലേ​സ് വെ​ൻ​ഡോം മാ​ളി​ലാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ്. പ്ലേ​സ് വെ​ൻ​ഡോ​മി​ന്റെ ഡാ​ൻ​സി​ങ് ഫൗ​ണ്ടെ​യ്‌​നു​ക​ളി​ൽ നി​ർ​മി​ച്ച സ്റ്റേ​ജി​ലാ​ണ് സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കു​ക.

ഉ​ദ്ഘാ​ട​ന ദി​വ​സ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ പ​രേ​ഡു​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, സ​മ്മാ​ന​ങ്ങ​ൾ, മ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും. ആ​ഡം​ബ​ര കാ​റു​ക​ൾ, കാ​ഷ് പ്രൈ​സു​ക​ൾ, മ​റ്റ് ആ​വേ​ശ​ക​ര​മാ​യ സ​മ്മാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohashop qatar
News Summary - Shop Qatar kicks off in the New Year
Next Story