‘ശുഹൈബ്, ശരത് ലാൽ, കൃപേഷ് വധം: അന്വേഷണം സി.ബി.ഐയെ ഏൽപിക്കണം’
text_fieldsദോഹ: ശുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരെ കമ്യൂണിസ്റ്റ് കാപാലികർ അറുകൊല ചെയ്ത സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്ന് ഖത്തർ ഇൻകാസ് യൂത്ത് വിങ് ആവശ്യപ്പെട്ടു.
ഇവരുടെ അനുസ്മരണ സദസ്സിൽ ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി ഇതുസംബന്ധിച്ച് പ്രമേയം പാസാക്കി. അനുസ്മരണ സദസ്സ് ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്ത് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് കെ.ടി. അനീസ് വളപുരം അധ്യക്ഷത വഹിച്ചു.
സഫീർ കരിയാട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. നവീൻ കുര്യൻ സ്വാഗതവും പ്രശോഭ് നമ്പ്യാർ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിഹാസ് കോടിയേരി, ബിജു മുഹമ്മദ്, അജറ്റ് അബ്രഹാം, ഷാഹിൻ മജീദ്, ഹഫിൽ ഒട്ടുവിൽ, സി.എച്ച്. സജിത്ത് പേരാമ്പ്ര, ലിംസൺ പീച്ചി, ജോബിൻസ്, സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. ആരിഫ് പയന്തൊങ്ങിൽ, ഇർഫാൻ പകര, നിയാസ് കൈപ്പേങ്ങൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.