ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ്: ക്രിയാത്മക ഇടപെടലിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
text_fieldsദോഹ: ജനാധിപത്യ രീതിയിൽ രാജ്യത്ത് നടക്കാനിരിക്കുന്ന പ്രഥമ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിൽ പൗരന്മാർ ക്രിയാത്മകമായി ഇടപെടണമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സ്ഥാനാർഥി രജിസ്േട്രഷൻ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ എല്ലാവർക്കും വിജയാശംസകൾ നേരുന്നുവെന്നും തെരഞ്ഞെടുപ്പ് നീതിപൂർവകമായ മത്സരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഖത്തർ ജനതക്ക് ഇത് ധാർമികതയിലും മൂല്യങ്ങളിലുമൂന്നിയ തെരഞ്ഞെടുപ്പായിരിക്കും. ജനാധിപത്യ രീതിയിലുള്ള ആദ്യ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ദേശീയ ഐക്യമാണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തരികൾ അവകാശങ്ങളിലും കടമകളിലും തുല്യരാണെന്ന തത്ത്വമാണ് തെരഞ്ഞെടുപ്പിനുള്ളതെന്നും ഭരണഘടന, ദേശീയ പാരമ്പര്യങ്ങൾ, ആചാരങ്ങൾ എന്നിവയിലൂടെ സ്ഥാപിതമായ നിയമ, ഭരണഘടന ഉപകരണങ്ങളിലൂടെയും നടപടികളിലൂടെയും ഇത് കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.