ശൂറാ കൗൺസിൽ – സർക്കാർ ബന്ധം സഹകരണത്തിേൻറത്: മുൻ ഡെപ്യൂട്ടി സ്പീക്കർ
text_fieldsദോഹ: നിയമം നടപ്പാക്കുന്നതിലും രാജ്യത്തെ വികസനം ഉറപ്പാക്കുന്നതിലും ശൂറാ കൗൺസിലും സർക്കാറും പ്രതിജ്ഞാ ബദ്ധരാണെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ മുഹമ്മദ് ബിൻ അബ്ദുല്ല അസ്സുലൈതി. ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അസ്സുലൈതി ഇക്കാര്യം വ്യക്തമാക്കിയത്.
നിയമം നടപ്പാക്കുന്നതിലും സ്ഥാപനങ്ങൾ രൂപവത്കരിക്കുന്നതിലും എക്സിക്യൂട്ടിവിനാവശ്യമായ പിന്തുണ ശൂറാ കൗൺസിൽ നൽകുന്നുണ്ട്. നിർദേശങ്ങൾ മുന്നോട്ടുവെക്കൽ, ശിപാർശകൾ, കാഴ്ചപ്പാടുകൾ, കരടുനിയമങ്ങൾക്ക് അംഗീകാരം നൽകൽ, ആരോഗ്യകരമായ ചർച്ചകൾ എന്നിവ ഇതിലെ പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിെൻറ മുന്നേറ്റത്തിൽ ഇവ മുഖ്യ പങ്കുവഹിക്കുന്നതായും ശൂറാ കൗൺസിലും എക്സിക്യൂട്ടിവും തമ്മിലുള്ള ബന്ധം പരസ്പരം പങ്കുവെക്കലിെൻറയും സഹകരണത്തിെൻറയും വഴിയിലൂടെയാണ്.
ശൂറാ കൗൺസിലിന് അരനൂറ്റാണ്ടിനടുത്ത കാലത്തോളം പ്രവർത്തനപരിചയമുണ്ട്. സർക്കാറും ശൂറാ കൗൺസിലും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന സഹകരണത്തിെൻറയും രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും ഫലമാണിത്. ഖത്തരി സമൂഹത്തിെൻറ അസ്തിത്വവും ക്ഷമതയും രൂപപ്പെടുത്തുന്നതിൽ ഇത് മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.
ഖത്തറിെൻറ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, നിയമനിർമാണ, ഭരണഘടനാപരമായ വികാസത്തിൽ മേൽപറഞ്ഞ ഘടകങ്ങൾ വലിയ സ്വാധീനം ചെലുത്തിയിരിക്കുന്നു -ശൂറാ കൗൺസിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.