ശൂറാ തെരഞ്ഞെടുപ്പ്: കരട് നിയമത്തിന് ശൂറാകൗൺസിൽ അംഗീകാരം
text_fieldsദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് നിയമത്തിന് ശൂറാ കൗൺസിൽ സാധാരണ വാരാന്ത്യയോഗം അംഗീകാരം നൽകി. വിഡിയോ കോൺഫറൻസിലൂടെ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല സെയ്ദ് ആൽമഹ്മൂദിെൻറ അധ്യക്ഷതയിലാണ് യോഗം നടത്തിയത്.
ഈ വർഷം ഒക്ടോബറിലാണ് ശൂറാ കൗൺസിലിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഖത്തറിെൻറയും ഗൾഫ്രാജ്യങ്ങളുെടയും ചരിത്രത്തിലെ പ്രധാന സംഭവമാണ്. രാജ്യത്തിെൻറ കാര്യങ്ങളിലും പുതിയ തീരുമാനങ്ങളിലും കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ശൂറാ കൗൺസിൽ അംഗങ്ങളെ ജനാധിപത്യമായ രീതിയിൽ തെരഞ്ഞെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം നവംബർ മൂന്നിന് ശൂറാ കൗൺസിലിെൻറ 49ാം സെഷനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ശൂറാ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അമീറിെൻറ പ്രഖ്യാപനം വന്നതു മുതൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് നിയമത്തിന് നേരത്തേ മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനു ശേഷം വരുന്ന ശൂറാ കൗൺസിലിന് കൂടുതൽ നിയമനിർമാണാധികാരവും മേൽനോട്ട അധികാരവുമുണ്ടായിരിക്കും. പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരെ വിളിച്ച് കൗൺസിലിന് മുന്നിൽ ഹാജരാക്കാനും ശാസിക്കാനും മന്ത്രിമാരെ പിരിച്ചു വിടാനും സർക്കാറിെൻറ സാമ്പത്തിക കൈകാര്യ കർത്തവ്യത്തിൽ ഇടപെടാനും ബജറ്റിന് അംഗീകാരം നൽകാനുമൊക്കെ അധികാരമുണ്ടായിരിക്കും.
'ജോലിസ്ഥലത്ത് താൽപര്യങ്ങളുടെ സംഘട്ടനം'ഉണ്ടാകുന്ന സാഹചര്യങ്ങൾ സംബന്ധിച്ച കരട് നിയമത്തിനും കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്. അഞ്ച് അധ്യായങ്ങളും 29 ആർട്ടിക്കിളുകളും അടങ്ങുന്നതാണ് കരട് നിയമം.
ജോലിസ്ഥലത്ത് ജോലിക്കാരൻ മതിയായ കാരണങ്ങളാൽ ശിക്ഷാനടപടിക്ക് വിധേയനാകുന്നതിനെ തുടർന്നുള്ള പ്രശ്നങ്ങൾ സംബന്ധിച്ചതാണിത്. ഏതെങ്കിലും തരത്തിലുള്ള വ്യക്തിവിവരങ്ങൾ ജീവനക്കാരൻ ഓഫിസിൽ നൽകുന്നതിൽ വീഴ്ച വരുത്തുകയും അതു ജോലിക്കും കമ്പനിയുടെ ചട്ടങ്ങൾക്കും ദോഷകരമാവുകയും പൊതുതാൽപര്യങ്ങളെ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.
ഇതു ജോലിക്കാരനെ പിരിച്ചുവിടൽ, സ്ഥലം മാറ്റം, സസ്പെൻഷൻ പോലുള്ള ശിക്ഷാനടപടികൾക്ക് ഇടയാക്കിയേക്കാം. ഇതിനെ തുടർന്ന് േജാലിസ്ഥലത്ത് താൽപര്യങ്ങളുടെ സംഘർഷങ്ങളും ഉണ്ടാവും. ഇതുമായി ബന്ധപ്പെട്ട കരട് നിയമം ശൂറാ കൗൺസിൽ ലീഗൽ ആറ് െലജിേസ്ലറ്റിവ് വിഭാഗം കമ്മിറ്റിക്ക് തുടർപഠനത്തിനായി ൈകമാറിയിട്ടുണ്ട്. ഫിഫയുമായി ബന്ധപ്പെട്ട കോപിറൈറ്റ്, അവകാശങ്ങൾ, ട്രേഡ്മാർക്കുകളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ റിപ്പോർട്ട് ശൂറാകൗൺസിൽ വിലയിരുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.