ഓർമകളിൽനിന്നും മായാതെ സിദ്ദീഖ്
text_fieldsദോഹ: മലയാളി സിനിമാസ്വാദകർക്ക് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ സിദ്ദീഖിനെ ഓർത്ത് ഖത്തറിലെ ആരാധകർ. ഇവന്റോസ് മീഡിയ നേതൃത്വത്തിൽ നടന്ന ‘ഓര്‍മകളില്‍ സിദ്ദീക്ക’ അനുസ്മരണ പരിപാടിയില്‍ ഡയറക്ടർ ലാൽജോസ് മുഖ്യാതിഥിയായി പങ്കെടുത്തു.
സിനിമയിലും പുറത്തും തന്റെ ഗുരുസ്ഥാനീയനായിരുന്നു സിദ്ദീഖെന്ന് ലാൽ ജോസ് പറഞ്ഞു. എക്കാലത്തെയും സിനിമക്കാർക്കും ആസ്വാദകർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് അനുസ്മരണ പ്രഭാഷണം നടത്തികൊണ്ട് ലാൽ ജോസ് പറഞ്ഞു.
ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഐ.സി.സി അശോക ഹാളില്‍ നടന്ന പരിപാടിയിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, മുന്‍ ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി കെ.വി. ബോബന്, ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഫോക് പ്രസിഡന്റ് കെ.കെ. ഉസ്മാന്, നടനും നിര്‍മാതാവുമായ ചന്ദ്രമോഹന് പിള്ള, ഇവന്റോസ് മീഡിയ ഡയറക്ടര്‍ ഫെമിന എന്നിവര്‍ സംസാരിച്ചു. തൻസീം കുറ്റ്യാടി സ്വാഗതവും വർഗീസ് വർഗീസ് നന്ദിയും പറഞ്ഞു. അരുണ്‍ പിള്ള പ്രവീണ്‍ പരിപാടിയുടെ അവതാരകനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.