അൽ ദഖീറയിലെ കണ്ടൽസമൃദ്ധി
text_fieldsഭൂമിയുടെ ജീവനാഡിയാണ് കണ്ടൽക്കാടുകൾ. അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും കൂട്ടമായി വളരുന്ന കുറ്റിച്ചെടികളായ കണ്ടലുകളുടെ വലിയൊരു ശേഖരം ഈ അറബ് നാട്ടിലെ മരുഭൂ മണ്ണിലുമുണ്ടെന്നത് പ്രകൃതിസ്നേഹികൾക്കും അതിശയമാണ്. ദോഹയിൽനിന്നും 75ലേറെ കിലോമീറ്റർ അകലെയും അൽ ഖോറിൽനിന്നും 17 കിലോമീറ്റർ അകലെയുമാണ് കടലും കണ്ടലും നിറഞ്ഞ അൽ ദഖീറ. വിദേശികളും സ്വദേശികളും ഒരുപോലെ ആസ്വദിക്കാനെത്തുന്ന പ്രകൃതിയുടെ അത്ഭുത കാഴ്ച കൂടിയാണ് അൽ ദഖീറയിലെ കണ്ടലുകൾ. ദേശാടന പക്ഷികളും മത്സ്യസമ്പത്തും എല്ലാം ചേർന്ന് മനോഹരമായൊരു പ്രകൃതിഭംഗി. ഇതിനൊപ്പം സഞ്ചാരികൾക്ക് കയാക്കിങ്ങിലൂടെയും പെഡൽ ബോട്ടുകൾ ഉപയോഗിച്ചും കണ്ടൽസൗന്ദര്യം ആസ്വദിക്കാൻ മാർഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.