Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശാ​ന്തി​നി​കേ​ത​ന്‍...

ശാ​ന്തി​നി​കേ​ത​ന്‍ സ്കൂ​ളി​ല്‍ ‘എ​സ്.​ഐ.​എ​സ് ബി​നാ​ലെ 2023’

text_fields
bookmark_border
ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളിൽ
cancel
camera_alt

ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ‘എ​സ്.​ഐ.​എ​സ് ബി​നാ​ലെ 2023’എ​ക്സി​ബി​ഷ​ന്‍ പ്രി​ന്‍സി​പ്പ​ല്‍ പ​മീ​ല ഘോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ളി​ല്‍ ‘എ​സ്.​ഐ.​എ​സ് ബി​നാ​ലെ 2023‘എ​ന്ന പേ​രി​ല്‍ എ​ക്സി​ബി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന​ക്ക് പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​തി​നാ​യി ശാ​ന്തി​നി​കേ​ത​ന്‍ സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഡ്രോ​പ് എ​വ​രി​തി​ങ് ആ​ൻ​ഡ് റീ​ഡ് (ഡി.​ഇ.​എ.​ആ​ർ) പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ക്സി​ബി​ഷ​ന്‍.

വി​വി​ധ ഗ്രാ​ഫി​ക് ക​ഥ​ക​ൾ, സം​ഗ്ര​ഹം, കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ൾ, ര​ച​യി​താ​ക്ക​ൾ, ആ​ഖ്യാ​ന​ങ്ങ​ൾ, ക​വി​ത​ക​ൾ എ​ന്നി​വ​യി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള പ്ര​തി​ഭ​യാ​ണ് ബി​നാ​ലെ​യി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ള്‍ സ്വ​യം ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ള്‍ ആ​ലേ​ഖ​നം ചെ​യ്ത ക​ഥാ​പു​സ്ത​ക​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും സ്വ​ന്തം ഭാ​ഷ​യി​ല്‍ അ​വ വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.

പ്ര​ശ​സ്ത ആം​ഗ​ലേ​യ സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ റോ​ബ​ർ​ട്ട് ഫ്രോ​സ്റ്റ്, ജോ​ൺ കീ​റ്റ്സ്, റു​ഡ്യാ​ർ​ഡ് കി​പ്ലി​ങ്, സി​ൽ​വി​യ പ്ലാ​ത്ത് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും കൃ​തി​ക​ളും പ്ര​ദ​ര്‍ശി​പ്പി​ച്ചു. വി​ല്യം ഷേ​ക്സ്പി​യ​റി​ന്‍റെ ര​ച​ന​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ളും ബീ​ര്‍ബ​ല്‍ ക​ഥ​ക​ള്‍ പോ​ലു​ള്ള നാ​ടോ​ടി​ക്ക​ഥ​ക​ളു​ടെ ആ​വി​ഷ്കാ​ര​ങ്ങ​ളും ആ​ക​ര്‍ഷ​ണീ​യ​ത​യാ​യി. അ​ന്താ​രാ​ഷ്ട്ര ചെ​റു​ധാ​ന്യ വ​ര്‍ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​ധാ​ന്യ​ങ്ങ​ള്‍, ചെ​റു​ധാ​ന്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ക​ബാ​ബ്, പാ​യ​സം എ​ന്നി​വ പ്ര​ദ​ര്‍ശി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ജി​ജ്ഞാ​സ, നി​ർ​മാ​ണ​ചാ​തു​രി തു​ട​ങ്ങി​യ ഗു​ണ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ലൈ​വ് മോ​ഡ​ലു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ഹോം ​സെ​ക്യൂ​രി​റ്റി സി​സ്റ്റം എ​ന്നി​വ പ്ര​ദ​ര്‍ശി​പ്പി​ച്ചു.സം​ഗീ​ത​വും നൃ​ത്ത​വും സ​മ്മേ​ളി​ച്ച അ​ത്യാ​ക​ര്‍ഷ​ക പ്ര​ദ​ര്‍ശ​ന​മാ​യി​രു​ന്നു ഭൂ​പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ള്‍, ഛായാ​ചി​ത്ര​ങ്ങ​ള്‍, പെ​യി​ന്റി​ങ്ങു​ക​ള്‍ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട വാ​ക് ഇ​ന്‍ ആ​ര്‍ട്ട് ഗാ​ല​റി. ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍ശ​നം, റോ​ബോ​ട്ടി​ക് കാ​റു​ക​ള്‍, എ.​ടി.​എം ട​ച്ച്‌ സെ​ന്‍സ​ര്‍ പ്രോ​ജ​ക്ടു​ക​ള്‍, ലൊ​ക്കേ​ഷ​ന്‍ ട്രാ​ക്ക​ര്‍, ടി​ക് ടാ​ക് ടോ ​ഗെ​യിം​സ് അ​ട​ക്ക​മു​ള്ള മൊ​ബൈ​ല്‍ ആ​പ്പു​ക​ള്‍ എ​ന്നി​വ എ​ക്സി​ബി​ഷ​ന്‍റെ ആ​ക​ര്‍ഷ​ണ​മാ​യി​രു​ന്നു.നി​ർ​മി​ത​ബു​ദ്ധി​യു​ടെ​യും എ​ന്‍ജി​നീ​യ​റി​ങ് ഗ്രാ​ഫി​ക്സി​ന്‍റെ​യും സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള വെ​ബ് ആ​പ്പു​ക​ളു​ടെ പ്ര​ദ​ര്‍ശ​ന​വു​മു​ണ്ടാ​യി​രു​ന്നു. ക​ല, ശാ​സ്ത്രം, സാ​ഹി​ത്യം, സാം​സ്കാ​രി​ക​മൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ കോ​ര്‍ത്തി​ണ​ക്കി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍ന്നൊ​രു​ക്കി​യ പ്ര​ദ​ര്‍ശ​നം വി​ജ്ഞാ​ന​പ്ര​ദ​മാ​യി​രു​ന്നു.

ഖ​ത്ത​ര്‍ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, അ​ഹ​മ്മ​ദ് ഖ​മീ​സ് ബി ​അ​ൽ യൂ​സു​ഫ് (സ്കൗ​ട്ട് ആ​ക്ടി​വി​റ്റീ​സ് ക​ൺ​സ​ൽ​ട്ട​ന്‍റ്), മു​ന ജു​മാ​ഹ് അ​ൽ മ​ൻ​സൂ​രി (ആ​ദ്യ സ്കൗ​ട്ട് പ്ര​വ​ർ​ത്ത​ന വി​ദ​ഗ്ധ​ൻ), പ​രം​ജി​ത് ബു​ള്ള​ർ (സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് എ​ക്സ്പാ​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ), പ്രി​ന്‍സി​പ്പ​ല്‍ പ​മീ​ല​ഘോ​ഷ്, മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ ഹു​സൈ​ൻ, മു​ഹ്‌​സീ​ർ അ​ബ്ദു​ല്ല, ഇ. ​അ​ർ​ഷാ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shantiniketan Indian SchoolSIS Biennale 2023
News Summary - SIS BIENNALE 2023 - Shantiniketan Indian School
Next Story