തുർക്കി സൈന്യത്തിെൻറ ആറാമത് ബറ്റാലിയൻ ഖത്തറിലെത്തി
text_fieldsദോഹ: തുർക്കി സൈന്യത്തിെൻറ ആറാമത് ബറ്റാലിയൻ ഖത്തറിലെത്തി. ചൊവ്വാഴ്ച രാത്രി പ്രത്യേക സൈനിക വിമാനത്തിലെത്തിയ ബറ്റാലിയനിലെ മുഴുവൻ സൈനികരും ഖത്തർ–തുർക്കി സൈനിക പരിശീലനത്തിൽ ഭാഗഭാഗാക്കാവുമെന്ന് പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
സംയുക്ത സൈനിക പരിശീലനം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം നൽകൽ, മേഖലയുടെ സുരക്ഷിതത്വം തുടങ്ങിയ ഉത്തരവാദിത്തങ്ങളിലാണ് തുർക്കി സൈന്യം ഖത്തർ സൈന്യത്തെ സഹായിക്കുകയെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ജൂൺ 19നാണ് തുർക്കി സൈന്യത്തിെൻറ ആദ്യ ബറ്റാലിയൻ ഖത്തറിലെത്തിയത്.
താരിഖ് ബിൻ സിയാദ് സൈനിക ക്യാമ്പാണ് ഇപ്പോൾ തുർക്കി സൈനിക താവളമായി അനുവദിച്ചിരിക്കുന്നത്. 2015 ലാണ് ഖത്തറും തുർക്കിയും സൈനിക മേഖലയിൽ പരസ്പരം സഹകരിക്കാനുള്ള തീരുമാനം എടുത്തത്. എന്നാൽ ഇൗവർഷം ജൂൺ എട്ടിനാണ് തുർക്കി പാർലമെൻറ് ഈ കരാറിന് ഔദ്യോഗിക അംഗീകാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.