പെട്രോൾ വിലയിൽ നേരിയ വർധന; ഡീസലിന് കുറയും
text_fieldsദോഹ: ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില ഖത്തർ പെട്രോൾ പുറത്തുവിട്ടു. പ്രീമിയം, സൂപ്പർ പെട്രോളിന് സെപ്റ്റംബർ മാസത്തെ നിരക്കിൽനിന്നും വില വർധിച്ചിട്ടുണ്ട്. പ്രീമിയം പെട്രോളിനും സൂപ്പറിനും അഞ്ച് ദിർഹമാണ് വർധിച്ചത്. അതേസമയം, ഡീസലിന് 10 ദിർഹം കുറയും.
പുതിയ നിരക്കുകൾ പ്രകാരം പ്രീമിയം േഗ്രഡിന് 1.25 റിയാലും സൂപ്പർ േഗ്രഡ് പെേട്രാളിന് 1.30 റിയാലുമായിരിക്കും. ഡീസലിന് 1.15 റിയാലാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 1.25 റിയാൽ ആയിരുന്നു. പെേട്രാളിനും സൂപ്പർ േഗ്രഡ് പെേട്രാളിനും ഡീസലിനും 25 ദിർഹം കുറച്ചാണ് കഴിഞ്ഞ മേയ് മാസത്തെ നിരക്ക് ഖത്തർ പെേട്രാളിയം പുറത്തുവിട്ടത്. ഇതോടെ പ്രീമിയം പെേട്രാളിന് ഒരു റിയാലും സൂപ്പറിനും ഡീസലിനും 1.05 റിയാലുമായി കുറഞ്ഞു. ജൂൺ മാസത്തിൽ നിരക്കിൽ മാറ്റമില്ലാതെയാണ് ഇന്ധന വില നിശ്ചയിച്ചിരുന്നത്. ജൂലൈയിലും ആഗസ്റ്റിലും വീണ്ടും വർധിക്കുകയും സെപ്റ്റംബറിൽ ആഗസ്റ്റിലെ നിരക്ക് നിലനിർത്തുകയുമായിരുന്നു.
മാർച്ചിൽ 1.60 റിയാൽ ആയിരുന്നു പ്രീമിയം പെേട്രാളിനുണ്ടായിരുന്നതെങ്കിൽ ഏപ്രിൽ മാസത്തിൽ 1.25 റിയാലായി കുറഞ്ഞു. മാർച്ചിൽ സൂപ്പറിനും ഡീസലിനും യഥാക്രമം 1.65 റിയാലും 1.70 റിയാലുമായിരുന്നു നിരക്ക്. ഏപ്രിലിൽ ഇവയുടെ നിരക്ക് 1.30 റിയാലായി കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്. 2017 സെപ്റ്റംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.