പെട്രോൾ വിലയിൽ നേരിയ വർധന
text_fieldsദോഹ: ഖത്തറിലെ പെട്രോൾ വില ലിറ്ററിന് രണ്ട് റിയാലായി ഉയർന്നു. ബുധനാഴ്ച ഖത്തർ പെട്രോളിയം പുറത്തുവിട്ട പുതിയ വിലവിവരപ്പട്ടിക പ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് രണ്ട് റിയാലുമാണ് വില. ഡീസൽ ലിറ്ററിന് 1.90 റിയാലുമാണ്. ജൂൈലയിലെ പുതുക്കിയ വില വിവരമാണിത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ വില രണ്ട് റിയാലിലെത്തുന്നത്. സൂപ്പർ ഗ്രേഡ് പെട്രോൾ ജൂൺ മാസത്തെ വില 1.90 റിയാലിയിരുന്നു. നിലവിൽ പത്ത് ദിർഹം കൂടിയാണ് രണ്ട് റിയാലിലെത്തിയത്.
ഇന്ത്യക്കാർ ഉൾപ്പെടെ ഉപയോഗം ഏറെ കൂടുതലുള്ള പ്രീമിയം പെട്രോൾ ജൂണിൽ 1.85ന് വിറ്റപ്പോൾ, ഇന്നു മുതൽ പത്ത് ദിർഹം ഉയർന്ന് 1.95 റിയാലിലെത്തി. ഡീസൽ ജൂണിൽ 1.75നായിരുന്നു ലഭ്യമായിരുന്നതെങ്കിൽ ഇപ്പോൾ 15 ദിർഹം കൂടി 1.90 റിയാലിലെത്തി. ഖത്തർ പെട്രോളിയമാണ് പുതുക്കിയ വിലവിവരം പുറത്തുവിട്ടത്. 2020 ആഗസ്റ്റ് മുതലുള്ള കണക്കു പ്രകാരം ഉയരുന്ന വില ആദ്യമായാണ് രണ്ട് റിയാലിലെത്തുന്നത്.
2016ലാണ് ഊർജ-വ്യവസായ മന്ത്രാലയം രാജ്യാന്തര വിപണി നിലവാരം കൂടി പരിഗണിച്ച് എണ്ണ വില നിശ്ചയിക്കാൻ തുടങ്ങിയത്. 2017സെപ്റ്റംബർ മുതലാണ് ഖത്തർ പെട്രോളിയം പ്രതിമാസ എണ്ണ വില തീരുമാനിക്കാൻ ആരംഭിച്ചത്.
2020 ആഗസ്റ്റ് മുതലുള്ള എണ്ണ വില
മാസം, പ്രീമിയം പെട്രോൾ, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ
2020 ആഗ: 1.20 -1.25 -1.25
2020 സെപ്റ്റം: 1.20 -1.25 -1.25
2020 ഒക്ടോ: 1.25 -1.30 -1.15
2020 നവം: 1.20 -1.25 -1.10
2020 ഡിസം: 1.20 -1.25 -1.15
2021 ജനു: 1.30 -1.35 -1.30
2021 ഫെബ്രു: 1.45 -1.50 -1.45
2021 മാർച്ച് 1.60 -1.65 -1.60
2021 ഏപ്രിൽ 1.80 -1.85 -1.70
2021 മേയ് 1.80 -1.85 -1.65
2021 ജൂൺ 1.85 -1.90 -1.75
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.