ഖത്തറിൽ പുകവലി കുറയുന്നു; ലോകത്തും
text_fieldsദോഹ: ഖത്തറിലുള്പ്പെടെ ലോകത്ത് പുരുഷന്മാര്ക്കിടയില് പുകയില ഉപഭോഗം കുറയുന്നതായി ലോകാരോഗ്യ സംഘടന. ഖത്തറില്‍ 2000ത്തില്‍ 15 വയസ്സിനും അതിനു മുകളിലും പ്രായമുള്ള പുകയില ഉപയോഗിച്ചിരുന്നവര്‍ 30.2 ശതമാനമായിരുന്നു. എന്നാൽ, 2005ല്‍ ഇത് 29.5 ശതമാനമായി കുറഞ്ഞു. 2020ല്‍ അവരുടെ എണ്ണം 28.1 ശതമാനമായും 2025ല്‍ 27.5 ശതമാനമായും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതകള്‍ക്കിടയില്‍ 2000ല്‍ 2.5 ശതമാനം പേര് പുകയില ഉപയോഗിച്ചിരുന്ന സ്ഥാനത്ത് 2020ല്‍ അവരുടെ എണ്ണം കേവലം 1.1 ശതമാനത്തിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. പുകയിലഉപഭോഗത്തിലുള്ള കുറവ് പുകയിലയുമായി ബന്ധപ്പെട്ട രോഗങ്ങളിലും മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ ‘2000-2025 പുകയില ഉപഭോഗ മൂന്നാം റിപ്പോര്‍ട്ട്’ പ്രകാരം ഖത്തർ സര്‍ക്കാറിെൻറ നേതൃത്വത്തിൽ നിരവധി നിയന്ത്രണ മാർഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതു നിരവധി ജീവൻ രക്ഷപ്പെടുത്തുകയും ആളുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ആഗോള തലത്തില്‍ പുകയില ഉപയോഗിക്കുന്നവരില്‍ മികച്ച കുറവാണ് അനുഭവപ്പെടുന്നത്. 2000ത്തില്‍ 1.397 ബില്യന്‍ പേര് പുകയില ഉപയോഗിച്ചിരുെന്നങ്കില് 2018ല്‍ അവരുടെ എണ്ണം 60 മില്യണായി കുറെഞ്ഞന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.പുതിയ റിപ്പോര്‍ട്ട് പ്രകാരം പുരുഷന്മാരുടെ പുകയിലെ ഉപഭോഗത്തിൻെറ വളര്‍ച്ച നിലച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഒരു മില്യണിലേറെ പേര് കൂടി പുകയില ഉപയോഗിക്കുന്നതിൽ നിന്ന് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ആകുമ്പോഴേക്കും അഞ്ച് മില്യണിെൻറ കുറവാണ് ഉപഭോഗത്തില്‍ പ്രതീക്ഷിക്കുന്നത്.
അടുത്ത വര്‍ഷത്തോടെ പുകയില ഉപഭോക്താക്കളില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 10 മില്യണിെൻറ കുറവു വരുത്താനാണ് ലക്ഷ്യമിടുന്നത്. 2025 ആകുമ്പോഴേക്കും 27 മില്യണ്‍ ജനങ്ങളെ കൂടി ഇതില്‍നിന്നും ഒഴിവാക്കാനും ലക്ഷ്യമിടുന്നു. 60 ശതമാനം രാജ്യങ്ങളിലും 2010 മുതല്‍തന്നെ പുകയില ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു.പുകയിലക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഉപഭോഗത്തിലുണ്ടായ കുറവ് സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനാം ഗബ്രിയാസിസ് പറഞ്ഞു. നിരവധി വര്‍ഷങ്ങളുടെ ഉപഭോഗ വളര്‍ച്ചക്ക് ശേഷം ഇപ്പോള്‍ കുറവുകണ്ടു തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണെങ്കിലും പുരുഷ ഉപയോക്താക്കളില്‍ പുകയിലയുടെ ഉപയോഗം കുറയുന്നത് സര്‍ക്കാറുകള്‍ പുകയില വ്യവസായത്തിനെതിരെ കര്‍ശന നിയന്ത്രണങ്ങൾ വരുത്തിയതുകൊണ്ടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോഗത്തിലെ കുറവ് തുടരാന്‍ ലോകാരോഗ്യ സംഘടന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
സിഗരറ്റ്, പൈപ്പ്, സിഗാര്‍, പുകയില്ലാത്ത പുകയില ഉൽപന്നങ്ങള് തുടങ്ങിയവ ഉള്‍പ്പെടെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ഇതില്‍ ഇലക്ട്രോണിക് സിഗരറ്റിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ജനസംഖ്യയില്‍ വര്‍ധനയുണ്ടാകുമ്പോഴും പുകയില ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തുന്നത് നല്ല സൂചനയാണെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നത്.നേരത്തേ 2018 വരെ പുകയില ഉപയോഗിച്ചിരുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. ഈ വര്‍ഷമാണ് ആദ്യമായി കുറവ് രേഖപ്പെടുത്തിയത്. പുകയിലക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു എന്നാണ് ഇതിനര്‍ഥമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂനിവേഴ്സല്‍ ഹെല്‍ത്ത് കവറേജ്, ഹെല്‍ത്തിയര്‍ പോപുലേഷന്സ് അസിസ്റ്റൻറ് ഡയറക്ടര്‍ ജനറല്‍ ഡോ. നവോകോ യമാമോട്ടോ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പുകവലി ഉപേക്ഷിക്കണോ? ഹമദിലേക്ക് വരൂ
ദോഹ: പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഹമദിെൻറ പുകവലിരഹിത ക്ലിനിക്കിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്താം. ഇതിനായി 40254981, 40254983 നമ്പറുകളിൽ വിളിക്കാം. പുകവലി ശീലമാക്കിയവര്‍ക്ക് അത് വേഗത്തില്‍ അവസാനിപ്പിക്കുക എളുപ്പമല്ല, ശക്തമായ മനഃസാന്നിധ്യവും പരിശ്രമവും ത്യാഗസന്നദ്ധതയുമുണ്ടെങ്കിലേ ഇതു സാധ്യമാകൂ. ഇതിനായി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തണം. പുകവലി ഉപേക്ഷിക്കാന്‍ താല്പര്യമുള്ളവര്ക്ക് ഹമദിൽ കൃത്യമായ ആരോഗ്യപരിചരണം ഉറപ്പാക്കും. ആദ്യഘട്ടമെന്നത് ലജ്ജയോ മടിയോ കൂടാതെ ആരോഗ്യവിദഗ്ധെൻറ ഉപദേശം തേടുകയെന്നതാണ്. വ്യായാമം, ധാരാളം വെള്ളം കുടിക്കല്‍, പുകവലിക്കാരുടെ സാമീപ്യത്തില്‍നിന്ന് വിട്ടുനില്‍ക്കല്‍ എന്നിവയിലൂടെ പുകവലി ഉപേക്ഷിച്ചുതുടങ്ങാനാകും. പുകവലി ഉപേക്ഷിക്കുന്നതില്‍ പ്രധാന തടസ്സങ്ങളിലൊന്ന് ശീഷയാണ്.
ഹുക്കപൈപ്പ് കഫേകളിലും ശീഷ കഫേകളിലും പോകുന്നത് ഒഴിവാക്കണം. പുകവലി ഒട്ടനവധി ഹൃദയാരോഗ്യപ്രശ്നങ്ങള്ക്കും മറ്റും കാരണമാകുന്നുണ്ട്. സിഗരറ്റ് പുകയില്‍ കാന്‍സറിന് കാരണമാകുന്ന 45ലധികം വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. പുകവലിക്കെതിരെ ജാഗ്രത പാലിക്കണം.പുകവലിക്കുന്നവരുടെ ചുറ്റുമുള്ളവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകും. പ്രതിവര്‍ഷം ഹൃദയസംബന്ധമായ നിരവധി മരണങ്ങള്‍ക്ക് ഇത്തരത്തിെല നേരിട്ടല്ലാത്ത പുകവലി (സെക്കന്‍ഡ്ഹാന്‍ഡ് സ്മോക്ക്) കാരണമാകുന്നുണ്ട്.
പുകവലിശീലം ഒഴിവാക്കാൻ നടപടികൾ
ദോഹ: രാജ്യത്ത് പുകവലിക്കെതിരെ കർശനനടപടിയാണ് സ്വീകരിക്കുന്നത്. സിഗരറ്റ് പോലുള്ള ഉൽപന്നങ്ങളുശട നികുതി വർധിപ്പിച്ച് ജനങ്ങളെ അതിൽനിന്ന് പിന്തരിപ്പിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. നികുതി കൂടുേമ്പാൾ സിഗരറ്റിെൻറ വിലയും വർധിക്കുന്നു. ഇത് ഉപഭോഗത്തിൽ കുറവുവരുത്താൻ ഇടയാക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. രാജ്യത്ത് സ്വകാര്യസ്ഥാപനങ്ങളിലുള്ള നിയമപ്രകാരമല്ലാത്ത ഹുക്കവലി കേന്ദ്രങ്ങൾക്കെതിരെ അധികൃതർ നടപടിയെടുക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിലിെൻറ (സി.എം.സി) യോഗത്തിൽ നിർദേശം വരുന്നുണ്ട്.
ഇത്തരം നിർദേശം ഈയടുത്ത് സാമ്പത്തിക വാണിജ്യമന്ത്രാലയത്തിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. സ്വകാര്യ കഫേകളിലുള്ള പ്രത്യേക ഇടങ്ങളിൽ ഹുക്കവലിക്കാൻ നൽകുന്നത് നിരോധിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർ ഇത്തരം കേന്ദ്രങ്ങളിൽനിന്ന് പുകവലി ശീലമാക്കുെന്നന്ന് ആരോപണമുണ്ട്. നിയമപ്രകാരം പ്രവർത്തിക്കുന്ന റസ്റ്റാറൻറുകളിൽ ഹുക്കവലി സൗകര്യമുള്ള ഇടങ്ങളിൽ ഇതിനായി പ്രത്യേക സൗകര്യങ്ങൾ തീർക്കണമെന്നും പുതിയ നിർദേശത്തിലുണ്ട്. ഹുക്ക സ്ഥലവും മറ്റിടവും തമ്മിൽ പരസ്പരം കാണത്തക്ക വിധത്തിെല വേർതിരിവ് ഉണ്ടാക്കണം. പരിശോധനെക്കത്തുന്ന ഉദ്യേഗസ്ഥർക്ക് ഇതു കൂടുതൽ സഹായകരമാകും. ഹുക്ക സൗകര്യം നൽകുന്ന റസ്റ്റാറൻറുകളും കഫേകളും ഹുക്കവലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും മുന്നിൽ സ്ഥാപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.