പുകയില ഉപയോഗം: പ്രതിവർഷം രാജ്യത്ത് മരിക്കുന്നത് 300ലധികം പേർ
text_fieldsദോഹ: പുകയില ഉപയോഗംമൂലം രാജ്യത്ത് പ്രതിവർഷം മരിക്കുന്നത് 300ലധികം പേർ. ഈയടുത്ത വർഷങ്ങളായി ഖത്തറിൽ പുകയില നിയന്ത്രണങ്ങളിൽ വലിയ പുരോഗതിയുണ്ടെങ്കിലും കാര്യങ്ങൾ ഏറെ മെച്ചപ്പെടാനുണ്ടെന്നും ഖത്തർ കാൻസർ സൊസൈറ്റി സയൻറിഫിക് റിസർച്ച് വിഭാഗം മേധാവി ഡോ. ഹാദി അബു റഷീദ് പറഞ്ഞു. പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിലൂടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് പുകയില ഉൽപന്നങ്ങളുടെ ഉപയോഗംമൂലം രോഗം ബാധിച്ച് മരണമടയുന്നവരുടെ എണ്ണം പ്രതിവർഷം ശരാശരി 312 ആണ്. ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് പുകയിലക്കെതിരായ വിർച്വൽ ബോധവത്കരണ കാമ്പയിന് ഖത്തർ കാൻസർ സൊസൈറ്റി തുടക്കം കുറിച്ചു.
ടൈം റ്റു ക്വിറ്റ് എന്ന തലക്കെട്ടിൽ ആരംഭിച്ച കാമ്പയിനിലൂടെ പുകയില ഉപയോഗിക്കുന്നവരെ ബോധവത്കരിച്ച് ഉപേക്ഷിക്കാൻ േപ്രരിപ്പിക്കുകയും സന്നദ്ധരാക്കുകയുമാണ് ലക്ഷ്യമിടുന്നത്.പുകയില ഉപയോഗിക്കുന്നതിലൂടെയുള്ള സാമ്പത്തിക ബാധ്യത പ്രതിവർഷം 801 മില്യൻ റിയാലാണ്. ഇത് ആരോഗ്യമേഖലയെ നേരിട്ടും നേരത്തേ രോഗബാധിതരാകുന്നതിലൂടെ ഉൽപാദന ക്ഷമതയെ പരോക്ഷമായും ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015ൽ രാജ്യത്ത് അഞ്ചിലൊരാൾ ദിവസവും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരായിരുന്നെങ്കിൽ 2016ൽ ഇത് ഏഴിലൊരാളായി മാറിയിരുന്നു.
മറ്റു വികസിത രാജ്യങ്ങളിലേക്കാൾ കുറവാണ് ഖത്തറിലെ പുകയില്ലാത്ത പുകയില ഉപയോഗിക്കുന്നവരുടെ എണ്ണമെങ്കിലും നിലവിൽ 28,800 പേർ അതുപയോഗിക്കുന്നുണ്ട്.ഇതു തുടരുന്നത് പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ്. വർധിച്ച തോതിൽ വായിലെ അർബുദത്തിന് ഇത് കാരണമാകുന്നുവെന്നും ഡോ. ഹാദി അബൂ റഷീദ് വ്യക്തമാക്കി. ലോകമെമ്പാടും ഉപേക്ഷിക്കപ്പെടുന്ന പൊതു മാലിന്യങ്ങളുടെ പട്ടികയിൽ സിഗരറ്റിെൻറ അവശിഷ്ടങ്ങളാണ്. ഖത്തറിൽ മാത്രം 927 ടൺ സിഗരറ്റ് മാലിന്യങ്ങളാണ് പ്രതിവർഷം കണ്ടെടുക്കുന്നത്.
പുകവലി നിർത്താൻ ടൊബാക്കോ കൺേട്രാൾ സെൻററിൽ സൗകര്യം
പുകയിലയുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനും പൂർണമായും നിർത്തലാക്കുന്നതിനും എച്ച്.എം.സിക്ക് കീഴിലുള്ള ടൊബാക്കോ കൺേട്രാൾ സെൻറർ വൈവിധ്യമാർന്ന സേവനങ്ങളാണ് നൽകുന്നത്. ഇതിൽ തെറാപ്പറ്റിക് കൗൺസിലിങ്, മെഡിക്കേഷൻ തെറപ്പി, ബിഹേവിയറൽ തെറപ്പി, ലേസർ തെറപ്പി എന്നിവയെല്ലാം ഉൾപ്പെടും. ടൊബാക്കോ കൺേട്രാൾ സെൻററുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 5080 0959 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.