വില കൂടൽ: സിഗററ്റ്, ശീഷ വലിക്കൽ കുറയുന്നു
text_fieldsദോഹ: സിഗരറ്റുകൾക്ക് രാജ്യത്ത് വില കൂടിയതോടെ പുകവലിക്കുന്നവരുടെ എണ്ണം കുറയാ ൻ തുടങ്ങി. പുകയില ഉത്പന്നങ്ങൾക്കും സിഗരറ്റിനും നികുതി ഏർപ്പെടുത്തിയത് ബജറ്റി ലാണ്. ഇതോടെയാണ് ജനുവരി ഒന്നുമുതൽ ഇത്തരം ഉത്പന്നങ്ങൾക്ക് രാജ്യത്ത് വില കൂടി യത്.
വിലക്കയറ്റം വന്നതോടെ പല ആളുകളും പുകവലി ഉപേക്ഷിച്ചിട്ടുണ്ട്. മറ്റു ചിലർ ആ കെട്ട അവയുെട ഉപയോഗം കുറക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇൗ വർഷം ഇത്തരം ഉത്പന്നങ്ങളുെട വിൽപന ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കടയുടമകൾ പറയുന്നു. പല കടക്കാരും ദിനേന നിരവധി പെട്ടി സിഗരറ്റുകളാണ് സ്റ്റോക്ക് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ വിൽപന കുറഞ്ഞതോടെ സിഗരറ്റ് സ്റ്റോക്ക് െചയ്യലും കുറഞ്ഞിട്ടുണ്ടെന്ന് ഷോപ്പുടമകൾ പറയുന്നു. പുകവലി ശീലം ഒരുനിലക്കും ഉപേക്ഷിക്കാൻ കഴിയാത്തവർ ആകെട്ട സിഗരറ്റുകളുടെ എണ്ണം കുറച്ചു. വില കൂടിയ ബ്രാൻറ് സിഗരറ്റുകൾ ഉപയോഗിച്ചുവന്നവർ ആകെട്ട വില കുറഞ്ഞ ബ്രാൻറുകളിലേക്ക് മാറി. ഇവരും ദിനേനയുള്ള സിഗരറ്റുകളുടെ എണ്ണം ഏറെ കുറക്കുകയും ചെയ്തിട്ടുണ്ട്.
ഇ സിഗരറ്റുകൾ ഉപയോഗിക്കുകയെന്ന ബദൽ വഴിയും ചിലർ തേടുന്നുണ്ട്. ഇ സിഗരറ്റ് വിൽപന ഖത്തറിൽ പാടില്ല. ഇതിനാൽ ഇ സിഗരറ്റുകൾ ഉള്ളവരിൽ നിന്ന് അത് വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. നികുതി ഏർപ്പെടുത്തിയതോടെ ശീഷ വലിക്കൽ േകന്ദ്രങ്ങളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്. നികുതി വന്നതോടെ ശീഷ വലിയും ചെലവേറിയതായിട്ടുണ്ട്. ശീഷയുടെ വില 15 റിയാൽ ആയിരുന്നത് 30 റിയാൽ ആയി വർധിച്ചു. ഇതോടെ വലിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ആഴ്ച അവസാനങ്ങളിൽ ധാരാളം ആളുകൾ എത്തിയിരുന്ന ശീഷ കേന്ദ്രങ്ങളിൽ ഇപ്പോൾ തിരക്ക് ഏറെ കുറവാണ്. വരുന്നവരാകെട്ട ശീഷകളുെട എണ്ണവും കുറച്ചു. ഒരു നികുതി മൂലം രാജ്യത്തെ ജനങ്ങളുെട ആരോഗ്യം സംരക്ഷിക്കപ്പടുകയാണെന്നാണ് ആളുകളുെട അഭിപ്രായം.
ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ്–കോളകളുടെ ഉപയോഗം കുറച്ചുകൊണ്ടുവരാനായി നികുതിയെ ഉപയോഗിക്കുകയാണ് ഖത്തർ സർക്കാർ. ഇത്തരം ഉത്പന്നങ്ങൾക്ക് സെലക്ടീവ് നികുതി ചുമത്തുന്നത് ഫലത്തിൽ അവയുടെ ഉപയോഗം കുറയുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. പുകയില ഉത്പന്ന ങ്ങള്, അനുബന്ധ ഉത്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍ എന്നിവക്കാണ് പ്രധാന മായും ജനുവരി ഒന്നു മുതൽ നികുതി ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.