പ്രവാസ ഓണത്തിന് സ്നേഹമധുരം -മന്ത്രി പി. പ്രസാദ്
text_fieldsദോഹ: പ്രവാസലോകത്തെ ഓണാഘോഷങ്ങൾ സ്നേഹത്തിൽ ചാലിച്ച കൂട്ടായ്മകളുടെ വിജയം കൂടിയാണെന്ന് സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദ്. യുവകലാസാഹിതി ഖത്തറിന്റെ ‘ഈണം’ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാട്ടിൽ കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ പ്രവാസ ലോകത്താണ് ഓണാഘോഷ പരിപാടികളെന്ന് പറഞ്ഞ അദ്ദേഹം മാസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളെയും പ്രശംസിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ യുവകലാസാഹിതി സെക്രട്ടറി ജീമോൻ ജേക്കബ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അജിത്പിള്ള അധ്യക്ഷത വഹിച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ, കോഓഡിനേഷൻ അസി. സെക്രട്ടറി എം. സിറാജ്, വനിതകലാസാഹിതി സെക്രട്ടറി സിതാര രാജേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സനൂപ് നന്ദി പറഞ്ഞു.
‘കനൽ’ നാടൻപാട്ടുകൾ, ഗാനമേള, നൃത്തപരിപാടികൾ, ചിലമ്പ് നാടൻപാട്ട് കൂട്ടത്തിന്റെ അവതരണങ്ങളും വടംവലി മത്സരവും അരങ്ങേറി. കെ.ഇ. ലാലു, ഷാൻ പേഴുംമൂട്, സഹീർ ഷാനു, രഘുനാഥൻ, ഷാജി, എൻ. പ്രകാശ്, അനീഷ്, ഇബ്രൂ ഇബ്രാഹിം, മുരളി, ബിനു ഇസ്മായിൽ, ഷുക്കൂർ, ഷബീർ, ബിജു, രഘുനാഥൻ, ഷനാ ലാലു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.