കാഴ്ച മൂടും മഞ്ഞാണ്...സൂക്ഷിക്കുക
text_fieldsദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം. രാത്രിയിലും അതി രാവിലെയുമായി രൂപപ്പെടുന്ന മഞ്ഞ് അടുത്തയാഴ്ച പകുതി വരെ തുടരാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വിഭാഗം (ക്യൂ.എം.ഡി) സമൂഹ മാധ്യമ പേജ് വഴി മുന്നറിയിപ്പ് നൽകി. ദൂരക്കാഴ്ച രണ്ടു കിലോമീറ്ററായി താഴുന്നതിനാൽ വാഹനയാത്രികരും കാൽനടക്കാരും ജാഗ്രത പാലിക്കണം.
വ്യാഴം, വെള്ളി ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽ മഞ്ഞ് ശക്തമായിരുന്നു. രാത്രികളിലും മറ്റും വാഹനമോടിക്കുന്നവർക്ക് കാഴ്ചപരിധി കുറയുന്നതും, മഞ്ഞ് പെയ്തിറങ്ങുന്നതും ഡ്രൈവിങ്ങിനെ ബാധിച്ചേക്കും.
ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു. ശനിയാഴ്ച അൽ ഖോർ, അൽ ഗുവൈരിയ, അൽ ഷഹാനിയ മേഖലകളിൽ പത്ത് ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിട്ടുണ്ട്. വരും ദിവസങ്ങളിലും അന്തരീക്ഷകാഴ്ച മൂടും മഞ്ഞാണ്...
സൂക്ഷിക്കുക താപനില ഏറിയും കുറഞ്ഞുമിരിക്കും.
അസാധാരണമായ കാലാവസ്ഥയിൽ വാഹന യാത്രികർ ജാഗ്രത പാലിക്കണമെന്ന ഓർമപ്പെടുത്തലുമായി ഖത്തർ ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകി.
മഞ്ഞിൽ മറക്കാതിരിക്കുക
- റോഡിൽ അതിവേഗം വേണ്ട.
- ഓവർടേക്കിങ്, റോഡിലെ പാതമാറ്റം എന്നിവ ഒഴിവാക്കുക.
- വാഹനം ലൈൻ മാറുമ്പോഴും
- വശങ്ങളിലേക്ക് തിരിയുമ്പോഴും
- സിഗ്നൽ ലൈറ്റ് ഉപയോഗിച്ച് മുന്നറിയിപ്പ് നൽകുക.
- റോഡിലെ വാഹന നീക്കത്തിൽ കൂടുതൽ ജാഗ്രത നൽകുക. മറ്റു ശ്രദ്ധ തെറ്റുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക.
- വാഹനം ഓടുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. പൂർണമായും സ്റ്റോപ് ചെയ്യുമ്പോൾ മാത്രം ഉപയോഗിക്കുക.
- വാഹനത്തിന്റെ മുന്നിലെയും
- പിന്നിലെയും വൈപ്പറുകൾ ഉപയോഗിച്ച് മഞ്ഞുകണങ്ങൾ നീക്കം ചെയ്ത് കാഴ്ച ഉറപ്പാക്കുക.
- മുന്നിലെയും പിന്നിലെയും വാഹനങ്ങൾക്കിടയിൽ കൃത്യമായ ദൂരം നിലനിർത്തി മാത്രം ഓടിക്കുക.
- കാഴ്ച കുറയുമ്പോൾ വഴികാട്ടിയായി റോഡിന്റെ വലതുവശത്തെയോ, അടയാളങ്ങളെയൊ പിന്തുടരുക.
- യാത്രക്കിടെ പൂർണമായും കാഴ്ച തടസ്സപ്പെടുന്ന സാഹചര്യത്തിൽ വാഹനം റോഡിൽ നിന്ന് മാറ്റാൻ മടിക്കരുത്. ഹസാഡ് ലൈറ്റ് ഒൺ ചെയ്ത് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.