മൂടൽമഞ്ഞ്: ജാഗ്രത പാലിക്കാം
text_fieldsദോഹ: മൂടൽമഞ്ഞ് മൂലം രാജ്യത്തിെൻറ പല ഭാഗങ്ങളിലും കാഴ്ചാപരിധി കുറയുന്നത് തുടരുന്നതിനാൽ ൈഡ്രവർമാർക്ക് ജാഗ്രതാനിർദേശവുമായി കാലാവസ്ഥ വകുപ്പ്. വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും മൂടൽമഞ്ഞുള്ള സമയങ്ങളിൽ നിർബന്ധായും ഫോഗ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും ലോ ബീം ആയിരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറ്റു നിർദേശങ്ങൾ
•എമർജൻസി ലൈറ്റുകളോ ഹൈബീമോ ഒരിക്കലും ഉപയോഗിക്കരുത്
•വാഹനമോടിക്കുന്ന പാതയിൽതന്നെ തുടരുക.
•ഓവർടേക്കിങ്, അനാവശ്യമായി പാത മാറ്റുക എന്നിവ ഒഴിവാക്കുക.
•അതീവ ശ്രദ്ധയോടെ വാഹനമോടിക്കുക, ഏതു സമയവും അപകടത്തിന് സാധ്യത.
•മുന്നോട്ടുള്ള കാഴ്ച വർധിപ്പിക്കുന്നതിന് ഡിേഫ്രാസ്റ്റർ, വൈപ്പർ എന്നിവ ഉപയോഗിക്കുക.
•പരമാവധി വേഗം കുറക്കുക, സാഹചര്യമനുസരിച്ച് വേഗം വർധിപ്പിക്കാം.
•വാഹനങ്ങൾക്കിടയിൽ കൂടുതൽ അകലം പാലിക്കാൻ ശ്രദ്ധിക്കുക.
അതേസമയം, രാത്രിയിലും പ്രഭാതസമയങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാഴ്ചാപരിധി രണ്ടു കിലോമീറ്റർ മുതൽ പൂജ്യം വരെ ആകാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.