പള്ളികളില്‍ സാമൂഹിക അകലം
text_fieldsദോഹ: കോവിഡ് കേസുകളുടെ വർധനക്കു പിന്നാലെ പള്ളികളിൽ സുരക്ഷ നിർദേശങ്ങളുമായി മതകാര്യ മന്ത്രാലയം. പള്ളികളിലെ അഞ്ചു നേര പ്രാർഥനകളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലും വീണ്ടും സാമൂഹിക അകലം പാലിക്കാൻ മന്ത്രാലയം ഉത്തരവിറക്കി. ശനിയാഴ്ച മുതൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരും. വാക്സിൻ സ്വീകരിക്കാത്തവർക്കും, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും പള്ളികളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
•നമസ്കാരങ്ങൾക്ക് അണിനിൽക്കുമ്പോൾ അരമീറ്റർ അകലം പാലിക്കണം
•വെള്ളിയാഴ്ച ജുമുഅ ഖുതുബ ശ്രവിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിച്ച് ഇരിക്കണം.
•ഇഹ്തിറാസ് ആപ്ലിക്കേഷൻ കാണിച്ചുമാത്രമേ പള്ളികളിൽ പ്രവേശനം അനുവദിക്കൂ.
•നമസ്കാരത്തിനുള്ള മുസല്ലകൾ കൈയിൽ കരുതണം.
•അംഗശുദ്ധി വരുത്തുന്നതിനുള്ള ഹൗളുകളും ശൗചാലയങ്ങളും നേരത്തെ അനുവാദം നൽകിയ പള്ളികളിൽ മാത്രം തുടർന്നും തുറന്നുനൽകും.
•വിശ്വാസികളെല്ലാം മാസ്ക് അണിയണം.
•പനിയോ ജലദോഷമോ ഉൾപ്പെടെ രോഗലക്ഷണം പ്രകടിപ്പിക്കുന്നവർ പള്ളിയിലേക്ക് വരരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.