തൊഴിലാളികൾക്ക് ആശ്വാസമായി സോഷ്യൽ ഫോറം മെഗ മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം നസീം മെഡിക്കൽ സെൻററുമായി സഹകരിച്ച് സി-റിങ് റോഡ് ബ്രാഞ്ചിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ഡ്രൈവർമാർക്കും തൊഴിലാളികൾക്കും ആശ്വാസമായി. രാവിലെ ആറിന് തുടങ്ങിയ ക്യാമ്പ് ഉച്ച രണ്ടുവരെ നീണ്ടു. 800ലധികം പേർ പങ്കെടുത്തു. ഡ്രൈവർമാർ, തൊഴിലാളികൾ അടക്കം താഴ്ന്ന വരുമാനക്കാരെ ഉദ്ദേശിച്ച് നടത്തിയ പരിപാടിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരുന്നു പ്രവേശനം. ബി.പി, ബി.എം.ഐ, ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്‌ട്രോൾ പരിശോധനകൾക്കുശേഷം ജനറൽ മെഡിസിൻ, നേത്രരോഗം, ദന്ത രോഗം എന്നീ വിഭാഗങ്ങളുടെ ഡോക്ടർ കൻസൽേട്ടഷനും ആവശ്യമായവർക്ക് സൗജന്യമരുന്നും നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്കായി ഫോട്ടോഷൂട്ട് മത്സരവും സംഘടിപ്പിച്ചിരുന്നു. റേഡിയോ സുനോ, ടീ ടൈം എന്നിവരായിരുന്നു ഒഫീഷ്യൽ പാർട്ണർമാർ.
ക്യാമ്പ് ഇന്ത്യൻ എംബസി ഇൻഫർമേഷൻ, കൾച്ചർ ആൻഡ് എജുക്കേഷൻ വിഭാഗം സെക്കൻഡ് സെക്രട്ടറി കുൽജീത് സിങ് അറോറ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡൻറ് കെ.സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അതിഥികളായ ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ എന്നിവർ സംസാരിച്ചു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സഈദ് കൊമ്മാച്ചി, നസീം മെഡിക്കൽ സെൻറർ ജനറൽ മാനേജർ (സ്ട്രാറ്റജിക് ഡിവിഷൻ) ഡോ. മുനീർ അലി ഇബ്‌റാഹീം എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദ് ഷമീം ഹെൽത്ത് അവേർനസ് പ്രഭാഷണം നടത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കുൽജീത് സിങ് അറോറ, നസീം മെഡിക്കൽ സെൻറർ ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്‌റാഹീമിനും ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ റേഡിയോ സുനോ പ്രതിനിധി അപ്പുണ്ണിക്കും െമമെേൻറാ നൽകി. സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി അഹമ്മദ് കടമേരി സ്വാഗതവും ഉസ്മാൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.