സോമാലിയ: ആരോപണങ്ങൾ തെറ്റെന്ന് ഖത്തർ
text_fieldsദോഹ: സോമാലിയയുമായി ബന്ധെപ്പട്ട ഖത്തറിനെതിരായ ആരോപണം തെറ്റാ ണെന്ന് ഖത്തർ ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍സ് ഓഫിസ് (ജി.സി.ഒ). മറ്റുള്ള എല്ലായിടത്തും സ്ഥിരതയും സമൃദ്ധിയും സൃഷ്ടിക്കുക എന്നതാണ് ഖത്തറിെൻറ നയം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയെന്നതാണ് ഖത്തറിെൻറ വിദേശനയം. സോമാലിയയുമായി ബന്ധപ്പെട്ട് ‘ന്യുയോര്‍ക്ക് ടൈംസ്’ പ്രസിദ്ധീകരിച്ച അഭിപ്രായങ്ങൾ തെറ്റാണ്. പത്രത്തിൽ പറയുന്ന ഖത്തരി പൗരന് ഖത്തര്‍ സര്‍ക്കാറിെൻറ ഒരുതരത്തിലുമുള്ള ഉപദേശകനുമല്ല. അത്തരമൊരു പദവിയില്‍ ഒരിക്കലും അയാൾ ഉണ്ടായിട്ടില്ലെന്നും ജി.സി.ഒ അറിയിച്ചു. ഖത്തറിേൻറതെന്ന രീതിയില്‍ ഖലീഫ അല്‍മുഹന്നദിയാണ് പത്രത്തിൽ അഭിപ്രായപ്രകടനം നടത്തിയത്. ഇതിനെതിരെയാണ് ജി.സി.ഒ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഖത്തറിെൻറ വിദേശനിക്ഷേപം എല്ലായ്പ്പോഴും സ്ഥിരതയും സമൃദ്ധിയും സൃഷ്ടിക്കുന്ന ഒന്നാണ്. ഖത്തറിെൻറ പ്രധാന പങ്കാളിയാണ് സോമാലിയ. പക്ഷേ, പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ല. ഇതിനായി ആരും ഖത്തര്‍ സര്‍ക്കാറിനുവേണ്ടി പ്രവര്‍ത്തിക്കുന്നില്ല. സോമാലിയയുമായുള്ള തങ്ങളുടെ ബന്ധം പരസ്പര ബഹുമാനത്തിലും പങ്കുവെക്കുന്ന താല്പര്യങ്ങളിലും അധിഷ്ഠിതമാണ്. അതിെൻറ സര്‍ക്കാറിനും ജനങ്ങള്‍ക്കും ഏറ്റവും മികച്ചത് നൽകണമെന്നാണ് ഖത്തർ ആഗ്രഹിക്കുന്നത്. സ്ഥിരത നിലനിര്‍ത്തുന്നതുവരെ അവര്‍ക്കുള്ള പിന്തുണ തുടരും. ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായി ന്യൂയോര്‍ക് ടൈംസില്‍ നിന്നും റെക്കോഡിങ്ങുകള്‍ ജി.സി.ഒ അഭ്യര്‍ഥിച്ചിട്ടുണ്ട്. അവരുടെ എഡിറ്റോറിയല്‍ നയങ്ങള്‍ കാരണം ഈ അഭ്യര്‍ഥന അനുവദിച്ചിട്ടില്ല. ന്യൂയോര്‍ക് ടൈംസിെൻറ നയങ്ങളെ ജി.സി.ഒ മാനിക്കുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ജി.സി.ഒ അറിയിച്ചു. ന്യൂയോര്‍ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അഭിപ്രായം പറഞ്ഞിരിക്കുന്ന ഖലീഫ അല്മുഹന്നദിയെക്കുറിച്ച് ഖത്തര്‍ അന്വേഷിക്കും. അദ്ദേഹത്തിെൻറ അഭിപ്രായങ്ങള്‍ക്ക് അദ്ദേഹം മാത്രം ഉത്തരവാദിയാകും. ഖത്തറിെൻറ തത്ത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നതല്ല അദ്ദേഹത്തിെൻറ അഭിപ്രായമെന്നും ജി.സി.ഒ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.