സോമാലിയയിൽ ഖത്തർ പുതിയ തുറമുഖം നിർമിക്കുന്നു
text_fieldsദോഹ: സോമാലിയയിലെ ഹോബ്യോ തുറമുഖത്ത് ഖത്തര്‍ പുതിയ തുറമു ഖം നിർമിക്കുന്നു. ഇതിനായി ഖത്തര്‍ തുറമുഖ പരിപാലന കമ്പനി യായ മവാനി ഖത്തറാണ് നിക്ഷേപം നടത്തുന്നത്. ഇതുപ്രകാരം മധ്യ സോമാലിയയിലെ മുദുഗ് മേഖലയില്‍ ഹോബ്യോ തുറമുഖം നിര്‍മിക്കുന്നതിലും വികസിപ്പിക്കുന്നതിലും സോമാലിയയുമായി ഖത്തര്‍ ചേര്‍ന്നുപ്രവര്‍ത്തിക്കും. ഏറ്റവും പുതിയ രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായും സുരക്ഷാമേഖലയിലെ നൂതന നിലവാരത്തിനനുസരിച്ചും ഹോബ്യോ തുറമുഖം രൂപകൽപന ചെയ്യുമെന്ന് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. നിക്ഷേപവരുമാനവും മികച്ച വ്യവസായ അവസരങ്ങളും കണക്കിലെടുത്ത് സോമാലിയക്ക് നിരവധി സാമ്പത്തികനേട്ടങ്ങള്‍ സാധ്യമാക്കുന്ന വിധത്തിലായിരിക്കും തുറമുഖം വികസിപ്പിക്കുക. സോമാലിയയിലെ വിശാലമായ പ്രദേശങ്ങളിലേക്ക് സമുദ്രസേവനങ്ങള്‍ നല്‍കാനാകും.
കൂടാതെ, ആഫ്രിക്കയിലെ പുതിയ വിപണികളുമായുള്ള വാണിജ്യബന്ധം വര്‍ധിപ്പിച്ച് രാജ്യാന്തര വിപണികളിലേക്കുള്ള പ്രവേശനത്തിനും തുറമുഖം വഴിതുറക്കും. ലോകത്തിലെ ഏറ്റവും സുപ്രധാനമായ, കടല്‍ മുറിച്ചുകടക്കുന്ന പോയൻറുകളിലൊന്നായ ബാബ് അല്‍മന്ദാബ് കടലിടുക്കിെൻറ സാമീപ്യം കാരണം ഹോബ്യോ തുറമുഖത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. രാജ്യത്തിെൻറ തെക്കും വടക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന മധ്യസോമാലിയയിലെ മുദുഗ് മേഖലയില്‍ സ്ഥിതിചെയ്യുന്നുവെന്നതും തുറമുഖത്തിെൻറ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഗതാഗത-വാർത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തിയും സോമാലിയ തുറമുഖ-സമുദ്രഗതാഗത മന്ത്രി മര്യാന് ഉവൈസ് ജമായും മൊഗാദിശുവില്‍ നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് ഖത്തര്‍ നിക്ഷേപത്തിെൻറ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചത്.
ഹോബ്യോ തുറമുഖ നിര്‍മാണ പദ്ധതി നടപ്പാക്കുന്നതിലൂടെ പൗരന്മാര്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്ക് സംഭാവന നല്‍കുമെന്നും മര്യാന് ഉവൈസ് ജമാ പറഞ്ഞു. ഖത്തറില്‍ തുറമുഖങ്ങളും ഷിപ്പിങ് ടെര്‍മിനലുകളും കൈകാര്യം ചെയ്യുന്നതിെൻറ ഉത്തരവാദിത്തം മവാനി ഖത്തറിനാണ്. ഡ്രൈ തുറമുഖങ്ങൾ, കണ്ടെയ്നര്‍ തുറമുഖങ്ങള്‍ എന്നിവയുടെ മേല്‍നോട്ടവുമുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തുറമുഖങ്ങളും അനുബന്ധ സേവനങ്ങളും വികസിപ്പിക്കുന്നതില്‍ മവാനി ഖത്തർ പങ്കാളിത്തം വഹിക്കുന്നുണ്ട്. സോമാലിയയെ പിന്തുണക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിെൻറ ഭാഗമായിട്ടാണ് ഖത്തർ നിക്ഷേപം. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധത്തിെൻറ കരുത്ത് ഈ നിക്ഷേപം പ്രതിഫലിപ്പിക്കും. സമുദ്രഗതാഗത മേഖലയിലെ സഹകരണത്തില്‍ സുപ്രധാനമാണ് ഈ നിക്ഷേപം. രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കും പ്രയോജനകരമായിരിക്കും. സഹകരണത്തിെൻറ പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനും ഇതു സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.