പാട്ടുത്സവം സംഘടിപ്പിച്ചു
text_fieldsഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പാട്ടുത്സവ വേദിയിൽ അവതരിപ്പിച്ച നൃത്തം
ദോഹ: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഖത്തർ ചാപ്റ്ററും കരോക്കേ ദോഹ മ്യൂസിക് ഗ്രൂപ്പും സംയുക്തമായി ‘പാട്ടുത്സവം 2024’ സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളിൽ നടന്ന കലാപരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ താണ്ടാലേ മുഖ്യ അതിഥിയായിരുന്നു. 51 പുതുമുഖ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വേറിട്ട കലാ സായാഹ്നത്തിന് 300ഓളം കാണികൾ ആസ്വാദകരായെത്തി.
പരിപാടിയോട് അനുബന്ധിച്ച് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽറഹ്മാൻ എന്നിവരെ ആദരിച്ചു. ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്കീമിലേക്ക് അഞ്ച് അർഹതപ്പെട്ട അംഗങ്ങളുടെ തുക ജി.കെ.പി.എ വാഗ്ദാനം ചെയ്തതായി പ്രസിഡന്റ് നൗഫൽ നാസിം അറിയിച്ചു.
ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.ബി.എഫ് സെക്രട്ടറി വർക്കി ബോബൻ, ഐ.സി.സി അഡ്വൈസറി ബോർഡ് അംഗം ജോപ്പച്ചൻ തെക്കെകുറ്റ്, ഖത്തർ കെ.എം.സി.സി സമീക്ഷ ചെയർമാൻ മജീദ് നാദാപുരം, ഇശൽ മാല മാപ്പിള കല സാഹിത്യ വേദി ജനറൽ സെക്രട്ടറി സുബൈർ വേർള്ളിയോട്, ജാഫർ ജാതിയരി, സിദ്ദിഖ് സി.ടി, താജുദ്ദീൻ, ജാബിർ എന്നിവർ പങ്കെടുത്തു.
ജി.കെ.പി.എ മുഖ്യ രക്ഷാധികാരി അബ്ദുൽ റൗഫ് കൊണ്ടോട്ടി, പ്രസിഡന്റ് നൗഫൽ നാസിം, ജനറൽ സെക്രട്ടറി നെജ്ല അബ്ദുൽ ലത്തീഫ്, ട്രഷറർ സന്തോഷ് കൊട്ടാരം, പ്രോഗ്രാം ഡയറക്ടർ റൗഫ് മലയിൽ, പ്രോഗ്രാം കൺവീനർ റീന സുനിൽ തുടങ്ങിയവർ നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.