Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂ​ഖ് ഈ​ത്ത​പ്പ​ഴ...

സൂ​ഖ് ഈ​ത്ത​പ്പ​ഴ മേ​ള; വി​ൽ​പ​ന നൂ​റ് ട​ൺ ക​ട​ന്നു

text_fields
bookmark_border
qatar
cancel
camera_alt

1.സൂ​ഖ് വാ​ഖി​ഫ് ഈ​ത്ത​പ്പ​ഴ മേ​ള​യി​ൽനി​ന്ന്, സൂ​ഖ് വാ​ഖി​ഫി​ലെ ഈ​ത്ത​പ്പ​ഴ​മേ​ള

ദോ​ഹ: ക​ന​ത്ത ചൂ​ടി​ലും തി​ര​ക്കി​ന് ഒ​ട്ടും കു​റ​വി​ല്ലാ​തെ സൂ​ഖ് വാ​ഖി​ഫി​ലെ ഈ​ത്ത​പ്പ​ഴ ഉ​ത്സ​വ മേ​ളം. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ൽ രാ​ത്രി വൈ​കി​യും സ​ന്ദ​ർ​ശ​ക​ർ പ്ര​വ​ഹി​ച്ച​തോ​ടെ വി​ൽ​പ​ന​യും കു​തി​ച്ചു ക​യ​റി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ പ​ത്തു മ​ണി​വ​രെ​യാ​യി​രു​ന്നു മേ​ള പ്ര​വ​ർ​ത്തി​ച്ച​ത്. അ​ഞ്ചു ദി​വ​സം കൊ​ണ്ട് വി​ൽ​പ​ന നൂ​റ് ട​ൺ ക​ട​ന്ന​താ​യി സൂ​ഖ് വാ​ഖി​ഫ് അ​ധി​കൃ​ത​ർ​അ​റി​യി​ച്ചു.

12 ദി​വ​സം നീ​ളു​ന്ന ഈ​ത്ത​പ്പ​ഴ​മേ​ള ആ​ഗ​സ്റ്റ് മൂ​ന്നു​വ​രെ നീ​ണ്ടു നി​ൽ​ക്കും.

ആ​ദ്യ ദി​നം 16.92 ട​ണ്ണാ​യി​രു​ന്നു വി​ൽ​പ​ന​യെ​ങ്കി​ൽ ര​ണ്ടാം ദി​നം 18.74 ട​ൺ, മൂ​ന്നാം ദി​നം 20 ട​ൺ, നാ​ലാം ദി​നം 22ട​ൺ, അ​ഞ്ചാം ദി​നം 22.52 ട​ൺ എ​ന്നി​ങ്ങ​നെ വി​റ്റ​ഴി​ഞ്ഞു.

ശ​നി​യാ​ഴ്ച ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ അ​ൽ ഖ​ലാ​സ് ഈ​ത്ത​പ്പ​ഴ​ത്തി​നാ​യി​രു​ന്നു. 10 ട​ണ്ണാ​ണ് ഈ ​ഇ​നം മാ​ത്രം വി​റ്റ​ഴി​ഞ്ഞ​ത്. ഷീ​സി 3.9 ട​ൺ, ഖി​ന​യ്‌​സി നാ​ല് ട​ൺ, ബ​ർ​ഹി 2.5 ട​ൺ വി​റ്റു.

ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ കാ​ർ​ഷി​ക വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് സൂ​ഖ് വാ​ഖി​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ 112 ഫാ​മു​ക​ളാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsSookh Date Fair
News Summary - Sookh Date Fair; The sales have crossed one hundred tons
Next Story