ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് സോൾ ഓഫ് ഇന്ത്യ
text_fieldsദോഹ: കോഴിക്കോട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തർ) സോൾ ഓഫ് ഇന്ത്യ സംഗീതനൃത്തശിൽപം അവതരിപ്പിച്ചു. ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 'ആസാദീ കാ അമൃത് മഹോത്സവ'ത്തിെൻറ ഭാഗമായി ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടി എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചരിത്ര വഴികളിലൂടെ സഞ്ചരിച്ച് ഹൃദയങ്ങളിൽ രാജ്യസ്നേഹത്തിെൻറ തിരമാലകൾ തീർക്കുന്നതായിരുന്നു സംഗീതവും നൃത്തവും സമന്വയിപ്പിച്ച 'സോൾ ഓഫ് ഇന്ത്യ' ദൃശ്യ കലാവിരുന്ന്. രാഷ്ട്ര നേതാക്കളും സ്വാതന്ത്ര്യ സമരസേനാനികളുമെല്ലാം വേദിയിലുടെ മിന്നിമറഞ്ഞപ്പോൾ പ്രവാസമണ്ണിൽ ദേശസ്നേഹത്തിെൻറ പുതുചിത്രമായി മാറി.
ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഐ.ബി.പി.സി പ്രസിഡൻറ് ജാഫർ യു. സിദ്ദീഖ്, ഹസൻ ചുെഗ്ല, ഖത്തർ ഫുട്ബാൾ അസോസിയേഷെൻറ സെർജിയോ ബ്രവോ എന്നിവർ സംസാരിച്ചു. മുൻ ഐ.സി.സി പ്രസിഡൻറുമാരായ എ.പി. മണികണ്ഠൻ, മിലൻ അരുൺ, കെ.എം. വർഗീസ്, വിവിധ സംഘടന നേതാക്കളായ എസ്.എ.എം. ബഷീർ, സമീർ ഏറാമല, അഹമദ് കുട്ടി അറായിൽ, അപ്പെക്സ് ബോഡി പ്രതിധികളായ സുബ്രമണ്യ ഹെബ്ബാഗ്ലു, വിനോദ് നായർ, സാബിത് സഹീർ, മുഹമ്മദ് ഈസ, അനീഷ് ജോർജ് മാത്യു, മുഹമ്മദ് അഫ്സൽ, കെ.വി. ബോബൻ, സി.എ. ഷാനവാസ് (കെ.ബി.എഫ്), സാമൂഹിക പ്രവർത്തകർ ജോപ്പച്ചൻ തെക്കെ കുറ്റ്, ഇ.എം. സുധീർ, റഊഫ് കൊണ്ടോട്ടി, അബുൽ നാസർ നാച്ചി, ജയരാജ്, ഷാനവാസ് ഷെറോട്ടൺ, ഇഖ്ബാൽ ചേറ്റുവ എന്നിവരും അതിഥികളായി പങ്കെടുത്തു.
ഫോക്കിെൻറ സ്ഥാപക അംഗങ്ങളായ വെൽകെയർ ഗ്രൂപ് എം.ഡി കെ.പി. അഷ്റഫ്, ഇ.പി. അബ്ദുറഹിമാൻ, ഡോ. പ്രദീപ്, രാമൻ നായർ, ഫൈസൽ മൂസ, അഡ്വ. റിയാസ്, കെ.കെ.വി. മുഹമ്മദ് അലി, സക്കീർ ഹല, ജയിംസ് മരുതോങ്കര, ശരത് സി. നായർ, എം.വി. മുസ്തഫ എന്നിവർ യോഗം നിയന്ത്രിച്ചു. സോൾ ഓഫ് ഇന്ത്യയുടെ രചനയും സംവിധാനവും നിർവഹിച്ച അൻവർ ബാബു വടകര, ചമയങ്ങൾ ഒരുക്കിയ വിപിൻദാസ് പുത്തൂർ, നൃത്തസംവിധാനം ചെയ്ത സൂസാദിമ സൂസൻ, സഹസംവിധായകരായ മൻസൂർ അലി, രശ്മി ശരത് എന്നിവരെ ഫോക് വർക്കിങ് പ്രസിഡൻറ് ഫരീദ് തിക്കോടി സദസ്സിന് പരിചയപ്പെടുത്തി.
മുഖ്യാതിഥി സേവ്യർ ധൻരാജ് മെമേൻറാ നൽകി ആദരിച്ചു. ഫോക്ക് പ്രസിഡൻറ് കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വിപിൻദാസ് സ്വാഗതവും രഞ്ജിത്ത് ചാലിൽ നന്ദിയും പറഞ്ഞു. ഫോക് വനിത വിഭാഗം പ്രസിഡൻറ് അഡ്വ. രാജശ്രീ കലാശിൽപം സദസ്സിന് പരിചയപ്പെടുത്തി. ഒന്നര മണിക്കൂർ നീണ്ടുനിന്ന കലാപരിപാടിയിൽ അണിനിരന്ന മുഴുവൻ കലാകാരന്മാരും ഫോക്കിെൻറ അംഗങ്ങളായിരുന്നു. മുസ്തഫ എലത്തൂർ, ആഷിഖ് മാഹ, സാജിദ് ബക്കർ, ദീപ്തി രൂപേഷ്, റിയാസ് ബാബു, സിറാജ് സുറു, വിദ്യ രഞ്ജിത്ത്, ഷംല സാജിദ്, ഷിൽജി റിയാസ്, മിഷായേൽ, സ്മീര, ലിജി വിനോദ്, എൻ.സമീർ, റഷീദ് പുതുക്കുടി, ഫെബിൻ, ജംഷി, ബി.ടി.കെ. സലീം, റിയാസ് തുടങ്ങി അറുപതോളം കലാകാരന്മാർ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.