ബഹിരാകാശം: ഐ.സി.സി പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനും ബ്രഹ്മോസ് എയ്റോസ്പേസ് സ്ഥാപന സി.ഇ.ഒയും പത്മഭൂഷൺ പുരസ്കാര ജേതാവുമായ ഡോ. ശിവതാണുപ്പിള്ളക്ക് ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.സി സ്വീകരണം നൽകി. വിദ്യാർഥികളും മുതിർന്നവരും ഉൾപ്പെടെ ഇന്ത്യൻ പ്രവാസി സമൂഹം പങ്കെടുത്ത ചടങ്ങിൽ ‘ബഹിരാകാശവും മനുഷ്യരാശിയുടെ ഭാവിയും ’എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു.
ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ചും, വിവിധ മേഖലകളിലെ നേട്ടങ്ങളും ഭാവിയും സംബന്ധിച്ച് ഡോ. ശിവതാണുപ്പിള്ള സംവദിച്ചു. മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽമാനുമായ ഡോ. എ.പി.ജെ അബ്ദുൽകലാമിനൊപ്പം ജോലിചെയ്ത അനുഭവങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിച്ച് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.