'സ്പീക്ക് അപ് ഖത്തർ' ഫൈനൽ 23ന്; വിധികർത്താക്കളായി പ്രമുഖർ
text_fieldsദോഹ: അറിവും വാക്ചാതുര്യവുംെകാണ്ട് വിദ്യാർഥികൾ മാറ്റുരച്ച 'ഗൾഫ് മാധ്യമം' 'സ്പീക്ക് അപ് ഖത്തർ' പ്രസംഗ മത്സരത്തിൻെറ കലാശപ്പോരാട്ടത്തിന് വിധികർത്താക്കളായെത്തുന്നത് മലയാളത്തിലെ പ്രമുഖ വ്യക്തികൾ. അക്കാദമിക്, സാഹിത്യ, സാംസ്കാരിക, മാധ്യമ ലോകങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ടാതിഥികളാവും ജൂൈല 23ന് നടക്കുന്ന ഗ്രാൻഡ് ഫൈനൽ അങ്കത്തിൻെറ വിധികർത്താക്കൾ.
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, മുൻ പാർലമെൻറ് അംഗവും മുതിർന്ന അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, 'മാധ്യമം' അസോസിയേറ്റ് എഡിറ്ററും മീഡിയ വൺ മാനേജിങ് ഡയറക്ടറും മാധ്യമ ചിന്തകനുമായ ഡോ. കെ. യാസീൻ അശ്റഫ്, 'മീഡിയവൺ' ചാനൽ അസി. എക്സിക്യൂട്ടിവ് എഡിറ്ററും മുതിർന്ന മധ്യമ പ്രവർത്തകനുമായ അഭിലാഷ് മോഹനൻ എന്നിവരാണ് പുതുതലമുറയുടെ അറിവിൻെറ അങ്കത്തിൽ ജേതക്കൾ ആരെന്ന് കണ്ടെത്താൻ എത്തുന്നത്.
ദോഹയിൽനിന്ന് വിദ്യാർഥികൾ പ്രസംഗവേദിയിലെത്തുേമ്പാൾ, കേരളത്തിലെ വിവിധ കോണുകളിൽ ഇരുന്ന് ഓൺലൈനിലൂടെ തത്സമയം ഇവർ മത്സരത്തിൻെറ ജഡ്ജസുമാരാവും.സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ഇംഗ്ലീഷ്-മലയാള പ്രസംഗ മത്സരങ്ങളാണ് നടക്കുന്നത്.
500 ഒാളം പേരുടെ എൻട്രിയിൽനിന്ന് തെരഞ്ഞെടുത്ത 60 പേർ മത്സരിച്ച പ്രാഥമിക റൗണ്ടിൽനിന്നും വിജയികളായ 24 പേരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരക്കുന്നത്. ഓരോ വിഭാഗത്തിലേക്കും ആറുപേരെയാണ് പരിഗണിച്ചത്.
ഇംഗ്ലീഷ് വിഭാഗം മത്സരങ്ങളിൽ എ.പി.എം. മുഹമ്മദ് ഹനീഷ്, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. കെ. യാസീൻ അശ്റഫ് എന്നിവർ ജഡ്ജസുമാരാവും. മലയാള വിഭാഗങ്ങളിൽ എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, അഭിലാഷ് മോഹനൻ എന്നിവരാണ് വിധികർത്താക്കൾ. ജൂൈല 23ന് ഉച്ച 12.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. പ്രാഥമിക റൗണ്ട് വിജയികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.