സ്പെഷൽ കോൺസുലർ ക്യാമ്പ് വെള്ളിയാഴ്ച അൽ ഖോറിൽ
text_fieldsദോഹ: ഖത്തർ ഇന്ത്യൻ എംബസി സ്പെഷൽ കോൺസുലർ ക്യാമ്പ് വെള്ളിയാഴ്ച അൽ ഖോർ സീഷോർ എൻജിനീയറിംഗ് ആൻഡ് കോൺട്രാക്ടിംഗ് ഓഫിസിൽവെച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഐ.സി.ബി.എഫുമായി സഹകരിച്ചു നടത്തുന്ന സ്പെഷ്യൽ കോൺസുലർ ക്യാമ്പ് രാവിലെ ഒമ്പത് മുതൽ 11 വരെയാണ് നടക്കുക. അൽഖോറിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്കും, പ്രവൃത്തി ദിനങ്ങളിൽ ദോഹയിൽവന്ന് പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പി.സി.സി (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), മറ്റ് എംബസ്സി സേവനങ്ങൾ ലഭ്യമാക്കുവാൻ കഴിയാത്തവർക്കുമായി ഈ സേവനം പ്രയോജനപ്പെടുത്താം.
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനു രാവിലെ എട്ട് മുതൽ ക്യാമ്പിൽ സൗകര്യമുണ്ടായിരിക്കും. ഐ.സി.ബി.എഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിലുണ്ടായിരിക്കുമെന്ന് ഐ.സി.ബി.എഫ് ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.