ഹമദ്, റുവൈസ് തുറമുഖങ്ങളിൽ പ്രത്യേക പരിസ്ഥിതി നിരീക്ഷണ സംവിധാനം
text_fieldsദോഹ: ഹമദ് തുറമുഖത്തും റുവൈസ് തുറമുഖത്തും പരിസ്ഥിതി നിരീക്ഷണത്തിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രത്യേക ഉപകരണം സ്ഥാപിച്ചു. ഖത്തർ പോർട്ട്സ് മാനേജ്മെൻറ് കമ്പനിയുമായി (മവാനി ഖത്തർ) സഹകരിച്ച് പരിസ്ഥിതി നിരീക്ഷണ, ലബോറട്ടറി വകുപ്പാണ് വെള്ളത്തിന് മേൽ പൊങ്ങിക്കിടക്കുന്ന നാല് ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. രണ്ട് തുറമുഖങ്ങളിലുമായി രണ്ട് വീതം ഉപകരണങ്ങളാണ് പ്രവർത്തിപ്പിക്കുന്നത്.
2022 ദേശീയ സ്ട്രാറ്റജിയുടെ ഭാഗമായി തീര, സമുദ്രജല ഗുണമേന്മ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ദേശീയ നിലവാരത്തിനും സമുദ്ര പരിസ്ഥിതി സുസ്ഥിരതക്കും അനുസരിച്ച് തീര, സമുദ്രജല ഗുണമേന്മ വർധിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ സമുദ്ര പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന വികസന പ്രവർത്തനങ്ങളോ നിർമാണങ്ങളോ നിരീക്ഷിക്കുകയും ചെയ്യുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു. കടൽ പരിസ്ഥിതിയിൽ എന്തെങ്കിലും തടസ്സങ്ങൾ രൂപപ്പെട്ടാലും മലിനീകരണം സംഭവിച്ചാലും വളരെ നേരത്തേ മുന്നറിയിപ്പ് നൽകുന്ന സംവിധാനമായും ഈ ഉപകരണങ്ങൾ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.