കോവിഡ് രോഗികളായ മാതാക്കൾക്ക് മുലയൂട്ടുന്നതിന് പ്രത്യേക സൗകര്യം
text_fieldsദോഹ: കോവിഡ്–19 രോഗികളായ മാതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന് പുതിയ സൗകര്യമേർപ്പെടുത്തി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ വിമൻസ് വെൽനസ് ആൻഡ് റിസർച് സെൻറർ. കോവിഡ്–19 കാലത്ത് ഹമദ് മെഡിക്കൽ കോർപറേഷൻ നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഇത്. വിമൻസ് വെൽനസ് ആൻഡ് റിസർച് സെൻററിെൻറ പുതിയ പരിപാടി ഇതിനകംതന്നെ വിജയകരമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോവിഡ്–19 രോഗികളായ നിരവധി മാതാക്കൾക്ക് തങ്ങളുടെ നവജാത ശിശുക്കളെ സ്വാഭാവിക രീതിയിൽതന്നെ മുലയൂട്ടാൻ ഇതിലൂടെ സൗകര്യം ലഭിക്കുന്നുണ്ട്.
രാജ്യത്ത് കോവിഡ്–19 വ്യാപനം റിപ്പോർട്ട് ചെയ്തത് മുതൽ രോഗികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കർശന നിയന്ത്രണങ്ങളും മുൻകരുതലുകളുമാണ് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സ്വീകരിച്ച് വരുന്നത്. ഇതിൽ സ്ത്രീജന്യ രോഗങ്ങൾക്ക് ഏറെ പ്രസിദ്ധമായ വിമൻസ് വെൽനസ് റിസർച് സെൻററും ഉൾപ്പെടും.
കോവിഡ് രോഗികളുടെ മക്കൾക്ക് മുലയൂട്ടുന്നതിന് കർശന നിയന്ത്രണങ്ങളോടെ പുതിയ സംവിധാനം ഏർപ്പെടുത്തിയത് മുതൽ നിരവധി പേർ കുഞ്ഞുങ്ങൾക്ക് മുലയൂട്ടിയെന്ന് ക്ലിനിക്കൽ നഴ്സ് സ്പെഷലിസ്റ്റ് ജോയ്സ് മാർട്ടിനെസ് വ്യക്തമാക്കി. ക്വാറൻറീനിൽ കഴിയുന്ന നഴ്സുമാർ അടക്കമുള്ള അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത് തുടരണമെന്ന് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) നേരത്തേ നിർദേശം നൽകിയിരുന്നു.
കുഞ്ഞുങ്ങൾക്കുള്ള ഏറ്റവും ഉത്തമമായ ഭക്ഷണമാണ് മുലപ്പാൽ. ആരോഗ്യകരമായ വളർച്ചക്കാവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലിലടങ്ങിയിട്ടുണ്ട്.
മുലപ്പാൽ നവജാത ശിശുവിെൻറ പ്രഥമ വാക്സിനേഷനാണ്. മാതാവിൽനിന്നുള്ള ആൻറിബോഡികൾ കുഞ്ഞുങ്ങളിലെത്തുന്നത് മുലപ്പാൽ വഴിയാണ്. നിരവധി രോഗബാധകളിൽ നിന്നും ഇത് കുഞ്ഞിനെ പ്രതിരോധിക്കുന്നു. മുലയൂട്ടുന്നത് മാതാവിെൻറയും കുഞ്ഞിെൻറയും ആരോഗ്യത്തിന് ഒരുപോലെ പ്രധാനപ്പെട്ടതാണ്.
ജനനത്തിനു ശേഷം ആദ്യ ആറ് മാസക്കാലം തുടർച്ചയായി മൂലപ്പാൽ മാത്രമേ കുഞ്ഞിന് നൽകാൻ പാടുള്ളൂ. ആറു മാസത്തിനുശേഷം മുലപ്പാലിനൊപ്പം കുഞ്ഞുങ്ങൾക്ക് പ്രത്യേകമായുള്ള മറ്റു ഭക്ഷണ പദാർഥങ്ങളും നൽകാം.
ശൈശവദശയിലും കുട്ടിക്കാലത്തും വരാനിടയുള്ള രോഗങ്ങളിൽനിന്ന് അവരെ പ്രതിരോധിക്കുന്നതിൽ മുലപ്പാലിന് വലിയ പങ്കുണ്ട്. കോവിഡ്–19 സാഹചര്യത്തിൽ പ്രത്യേകിച്ചും കുഞ്ഞുങ്ങളെ രോഗങ്ങളിൽനിന്നും സംരക്ഷിച്ച് നിർത്തുന്നതിലും അവരുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും മുലപ്പാൽ പ്രധാനപ്പെട്ടതാണ്. ക്വാറൻറീനിൽ കഴിയുന്ന കുഞ്ഞുങ്ങളുള്ള നഴ്സുമാർ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇവർ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് തുടരണം.
കുഞ്ഞുങ്ങളുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കയും ഉൽകണ്ഠയും അനുഭവപ്പെടുന്നുണ്ടെങ്കിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ 16,000 നമ്പറിൽ ബന്ധപ്പെടണം. മാനസികമായി പ്രയാസങ്ങളുണ്ടെങ്കിൽ മാനസിക ആരോഗ്യ പിന്തുണ സേവന വിഭാഗവുമായി ബന്ധപ്പെടണം.
ക്വാറൻറീനിൽ കഴിയുന്ന നവജാത ശിശുക്കളുള്ള മാതാക്കളും ഗർഭിണികളും കുടുംബങ്ങളുമായി നിരന്തരം ബന്ധപ്പെടണം. ഇത് മാനസികമായ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാനപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.