അവധിത്തിരക്ക്; ഹമദ് വിമാനത്താവളത്തിൽ പ്രത്യേക പാർക്കിങ് നിരക്ക്
text_fieldsദോഹ: പെരുന്നാൾ അവധിത്തിരക്ക് പരിഗണിച്ച് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രത്യേക പാർക്കിങ് നിരക്ക് പ്രഖ്യാപിച്ചു. ജൂൺ 15 വരെ തുടങ്ങുന്ന ഇടപാടുകൾക്കാണ് പുതിയ നിരക്ക് ബാധകമാവുക. ടെർമിനലിന്റെ ഇരുവശത്തും മൂന്നുമുതൽ ഏഴ് ദിവസത്തേക്ക് 350 റിയാലും എട്ടുമുതൽ 14 ദിവസം വരെ 450 റിയാലുമാണ് നിരക്ക്. 15ാം ദിവസം മുതൽ മണിക്കൂറിന് 15 റിയാലും പ്രതിദിനം 145 റിയാലും എന്ന സാധാരണ നിരക്കാണ് ബാധകമാവുക. പ്രീബുക്കിങ് ഉപഭോക്താക്കളുടെ ആഴ്ചയിലെ നിരക്ക് 725 റിയാലാണ്. പ്രീമിയം പാര്‍ക്കിങ്ങിന് ആദ്യ മണിക്കൂറിന് 30 റിയാലും രണ്ടാം മണിക്കൂറിന് 20 റിയാലും മൂന്നാം മണിക്കൂറിന് 10 റിയാലുമാണ്. നാലാം മണിക്കൂർ മുതൽ പ്രതിദിനനിരക്ക് ബാധകമാകും. പ്രതിദിനം 200 റിയാലാണ് നിരക്ക്. എല്ലാ പാർക്കിങ് ഏരിയയിലുമുള്ള പേമെന്റ് മെഷീനുകളിൽ പണമിടപാടും ക്രെഡിറ്റ് കാർഡ് പേമെന്റും നടത്താം.
വാലെറ്റ് പാർക്കിങ്ങിന് വെഹിക്കിൾ ഡ്രോപ് ഓഫ് ഗേറ്റ് ഒന്നിന് സമീപമുള്ള ഡിപ്പാർച്ചേഴ്സ് കർബ്സൈഡിലെ വാലെറ്റ് പാർക്കിങ് സ്ലോട്ടോ ഗേറ്റ് 2ന് എതിർവശത്ത് പുറത്തെ ലൈനിലെ ആഗമന കർബ്സൈഡോ ഉപയോഗിക്കാം.ബുക്കിങ് പ്രക്രിയയില്‍ മറ്റൊരു സ്ഥലം ആവശ്യപ്പെട്ടില്ലെങ്കില്‍ വാഹനങ്ങള്‍ ഇറക്കിയ അതേ സ്ഥലത്തുതന്നെ പിക്-അപും ഉണ്ടാകും. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഉപയോഗിക്കണമെന്ന വ്യവസ്ഥയിൽ ഷോര്‍ട്ട് സ്റ്റേ വാലെറ്റ് സേവനവും ലഭ്യമാണ്. രണ്ടുമണിക്കൂറിന് 100 റിയാലാണ് നിരക്ക്. പ്രീമിയം പാർക്കിങ്ങിന് പ്രതിദിനം 275 റിയാലും വാരാന്ത്യത്തിൽ 450 റിയാലും ഈടാക്കും. പ്രീമിയം വാലറ്റ് പാർക്കിങ് എടുക്കുന്നവർക്ക് കോംപ്ലിമെന്ററി പോർട്ടേജ് സേവനവും എക്സ്റ്റീരിയർ വെഹിക്കിൾ വാഷും സൗജന്യമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.