Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബൈ​ക്കു​ക​ളു​ടെ​യും...

ബൈ​ക്കു​ക​ളു​ടെ​യും ഡെ​ലി​വ​റി ക​മ്പ​നി​ക​ളു​ടെ​യും പ്ര​ത്യേ​ക ര​ജി​സ്​​ട്രേ​ഷ​ൻ വ​രു​ന്നു

text_fields
bookmark_border
ബൈ​ക്കു​ക​ളു​ടെ​യും ഡെ​ലി​വ​റി ക​മ്പ​നി​ക​ളു​ടെ​യും പ്ര​ത്യേ​ക ര​ജി​സ്​​ട്രേ​ഷ​ൻ വ​രു​ന്നു
cancel
camera_alt

ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ ബൈ​ക്കു​ക​ളി​ൽ ഖ​ത്ത​ർ നി​ര​ത്തി​ൽ 

ദോ​ഹ: മോ​ട്ടോ​ര്‍ ബൈ​ക്കു​ക​ളു​ടെ​യും ഡെ​ലി​വ​റി ക​മ്പ​നി​ക​ളു​ടെ​യും പ്ര​ത്യേ​ക ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തു​ന്നു. ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ഇ​തെ​ന്ന്​ ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കി​ലെ ബോ​ധ​വ​ത്ക​ര​ണ വി​വ​ര വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ മു​ഹ​മ്മ​ദ് റാ​ദി അ​ല്‍ ഹ​ജ്​​രി പ​റ​ഞ്ഞു. ഖ​ത്ത​ര്‍ റേ​ഡി​യോ​യോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​േ​ദ്ദ​ഹം. ര​ജി​സ്​​േ​ട്ര​ഷ​ൻ ന​ട​ത്തു​ന്ന​തി​ന്​ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കും. 'മൈ ​ബി​ല​വ​ഡ് ക​ണ്‍ട്രി ഗു​ഡ്മോ​ണി​ങ്​'​എ​ന്ന ജ​ന​പ്രി​യ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ട്ടോ​ര്‍ ബൈ​ക്കു​ക​ള്‍ ഓ​ടി​ക്കു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട് അ​വ​രി​ല്‍ ഗ​താ​ഗ​ത അ​വ​ബോ​ധം വ​ര്‍ധി​പ്പി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത ഏ​റെ​യാ​ണ്. റോ​ഡു​ക​ളി​ല്‍ മോ​ട്ടോ​ര്‍ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത് റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ക്കും ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ര​ജി​സ്ട്രേ​ഷ​നും ന​മ്പ​ര്‍ പ്ലേ​റ്റു​മു​ള്ള വാ​ഹ​ന​മാ​ണ്​ മോ​ട്ടോ​ര്‍ ബൈ​ക്ക്. ഇ​തി​നാ​ല്‍ ട്രാ​ഫി​ക് ലൈ​റ്റു​ക​ള്‍ക്കും റ​ഡാ​റു​ക​ള്‍ക്കും അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നാ​കും. സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ്​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ്​ ട്രാ​ഫി​ക് വ​കു​പ്പ് ന​ട​ത്തു​ന്ന​ത്.

രാ​ജ്യ​ത്ത്​ ഇ​രു​ച​ക്ര വാ​ഹ​ന വി​ൽ​പ​ന​യി​ൽ വ​ൻ മു​ന്നേ​റ്റ​മാ​ണു​ള്ള​തെ​ന്നാ​ണ്​​ ആ​സൂ​ത്ര​ണ സ്​​ഥി​തി വി​വ​ര​ക്ക​ണ​ക്ക്​ അ​തോ​റി​റ്റി​​യു​ടെ ക​ണ​ക്കു​ക​ൾ. ബൈ​ക്കു​ക​ൾ കൂ​ടി​വ​രു​ക​യാ​ണ്​ നി​ര​ത്തു​ക​ളി​ൽ. ൈഡ്ര​വി​ങ് ​സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​മ​നു​സ​രി​ച്ച്​ ഇ​രു​ച​ക്ര​വാ​ഹ​ന ലൈ​സ​ൻ​സി​നു​ള്ള ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ക​യാ​ണ്. കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ ആ​ളു​ക​ളും മ​ധ്യ​വ​രു​മാ​ന​ക്കാ​രും സാ​ഹ​സി​ക ​ൈഡ്ര​വി​ങ്​ ഇ​ഷ്​​ട​പ്പെ​ടു​ന്ന ആ​ളു​ക​ളും യു​വാ​ക്ക​ൾ പ്ര​ത്യേ​കി​ച്ചും മോ​േ​ട്ടാ​ർ ​ൈസ​ക്കി​ൾ ലൈ​സ​ൻ​സി​നാ​യി കൂ​ടു​ത​ലാ​യി ​ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ളി​ൽ അ​പേ​ക്ഷി​ക്കു​ന്നു​​ണ്ട്. ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള ആ​ളു​ക​ൾ ര​സ​ക​ര​മാ​യ ​ൈഡ്ര​വി​ങ്​ അ​നു​ഭ​വ​ത്തി​നു​വേ​ണ്ടി മോ​േ​ട്ടാ​ർ സൈ​ക്കി​ൾ യാ​ത്ര​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഇ​വ​ർ ആ​ഡം​ബ​ര ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​രെ ഇ​പ്പോ​ൾ ഖ​ത്ത​റി​ല നി​ര​ത്തു​ക​ളി​ൽ ഏ​റെ കാ​ണാ​നാ​കും. റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, മ​റ്റു ക​മ്പ​നി​ക​ൾ, ഡോ​ർ ടു ​ഡോ​ർ ഡെ​ലി​വ​റി ന​ട​ത്തു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ജോ​ലി​ക്കാ​രും മോ​േ​ട്ടാ​ർ സൈ​ക്കി​ൾ ലൈ​സ​ൻ​സി​നാ​യി ​ൈഡ്ര​വി​ങ്​ സ്​​കൂ​ളു​ക​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. കാ​ർ പോ​ലു​ള്ള ലൈ​റ്റ്​ വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സി​നു​ള്ള ചെ​ല​വ്, പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വ്, പ​രി​ശീ​ല​ന ന​ട​പ​ടി​ക​ളു​ടെ​ സ​ങ്കീ​ർ​ണ​ത എ​ന്നി​വ മോ​േ​ട്ടാ​ർ സൈ​ക്കി​ളി​െൻറ കാ​ര്യ​ത്തി​ൽ കു​റ​വാ​യ​തും ആ​ളു​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​ട​ക്കം നി​ർ​ബ​ന്ധ​മാ​യും ഹെ​ൽ​മ​റ്റ് ധ​രി​ക്ക​ണ​മെ​ന്നാ​ണ് ഹ​മ​ദ് േട്രാ​മ സെൻറ​ർ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ച്ച്.​എം.​സി​ക്ക് കീ​ഴി​ലു​ള്ള ഹ​മ​ദ് േട്രാ​മാ സെൻറ​റി​ലെ​ത്തു​ന്ന സൈ​ക്കി​ൾ അ​പ​ക​ട​ത്തി​നി​ടെ ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന കേ​സു​ക​ളി​ല​ധി​ക​വും ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​ലാ​ണ്. ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രി​ല​ധി​ക​വും 30 വ​യ​സ്സ് വ​രെ​യു​ള്ള ചെ​റു​പ്രാ​യ​ക്കാ​രാ​ണ്. ഇ​തി​ൽ​ത​ന്നെ 17 ശ​ത​മാ​നം നേ​പ്പാ​ളി​ൽ നി​ന്നു​ള്ള​വ​രും 16 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളും 13 ശ​ത​മാ​നം ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക​ളു​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട േട്രാ​മാ​റ്റി​ക് ഇ​ഞ്ചു​റി സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ ഹെ​ൽ​മ​റ്റ്​ ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്നു​ണ്ട്.

ബൈ​സി​ക്കി​ൾ ഇ​ഞ്ചു​റി കേ​സു​ക​ളി​ൽ 87 ശ​ത​മാ​ന​വും മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ്. 20 വ​യ​സ്സി​ന് താ​ഴെ​യു​ള്ള രോ​ഗി​ക​ൾ​ക്ക​ധി​ക​വും സൈ​ക്കി​ളി​ൽ നി​ന്നു​ള്ള വീ​ഴ്ച​യി​ലാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. ഹെ​ൽ​മ​റ്റി​ല്ലാ​തെ സൈ​ക്കി​ൾ ഓ​ടി​ച്ച് പ​രി​ക്കേ​റ്റ​വ​രാ​ണ് അ​ധി​കം. ഇ​തി​ൽ 40 ശ​ത​മാ​നം പേ​ർ​ക്കും ത​ല​ക്ക് സാ​ര​മാ​യ ശ​സ്​​ത്ര​ക്രി​യ വേ​ണ്ടി​വ​ന്നു​വെ​ന്നും മെ​ഡി​ക്ക​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special RegistrationBike CompanyDelivery Companies
Next Story