പ്രസംഗ, ഖുർആൻ പാരായണ മത്സരം; എം.ഇ.എസ് സ്കൂൾ ഓവറോൾ ജേതാക്കൾ
text_fieldsദോഹ: ‘സിറാതു നബി’ പ്രഭാഷണ, വിശുദ്ധ ഖുർആൻ പാരായണ മത്സരത്തിൽ ഓവറോൾ കിരീടം ചൂടി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. പ്രസിഡൻസി ഓഫ് പ്രൈവറ്റ് എജുക്കേഷനു കീഴിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വേദിയായ മത്സരങ്ങളിൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ മാറ്റുരച്ചു. 16 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
ജൂനിയർ വിഭാഗം ഖുർആൻ പാരായണത്തിൽ എം.ഇ.എസിലെ മുഹമ്മദ് ഉമൈർ മുജീബ് ഒന്നാമതായി. എം.ഇ.എസിലെ മുഹമ്മദ് തൽഹ ശൈഖ് രണ്ടും, ഐഡിയൽ സ്കൂളിലെ ഫിറാസ് മുഹമ്മ് മൂന്നും സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ അബ്ദുറഹ്മാൻ (എം.ഇ.എസ് -ഒന്നാം സ്ഥാനം), അഫ്താബ് അഹമ്മദ് (ഐഡിയൽ-രണ്ട്), റഈദ് അബ്ദുൽ നാസർ (നോബ്ൾ-മൂന്ന്) എന്നിവർ വിജയിച്ചു.
ജൂനിയർ പ്രസംഗമത്സരത്തിൽ എം.ഇ.എസിലെ ആയിഷ ഫാത്തിമ ബഷീർ, ഡി.പി.എസ്.എം.ഐ.എസിലെ അൽഹാം ഫാത്തിമ, ഭവൻസിലെ സഹ്ല ഫാത്തിമ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായി. സീനിയർ വിഭാഗത്തിൽ എം.ഇ.എസിലെ ഉനൈസ റാഷിസ്, ശാന്തിനികേതനിലെ ആയിഷ സിദ്ദിഖ, ബിർളയിലെ ഫാത്തിമ ഇക്റ അഷ്കാഫ് എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായി. ഒറിക്സ് യൂനിവേഴ്സൽ കോളജ് പ്രസിഡന്റ് അസ്മി അമീർ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിൻസിപ്പൽ ഹമീദ ഖാദർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.