Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ സ​മു​ദ്ര​പ​രി​ധി​യി​ൽ സ്പി​ന്ന​ർ ഡോ​ൾ​ഫി​നു​ക​ളെ ക​ണ്ടെ​ത്തി

text_fields
bookmark_border
Spinner dolphins spotted in Qatari territorial waters
cancel
camera_alt

ഖ​ത്ത​ർ സ​മു​ദ്ര​പ​രി​ധി​യി​ൽ ക​ണ്ടെ​ത്തി​യ സ്പി​ന്ന​ർ ഡോ​ൾ​ഫി​നു​ക​ൾ (പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ചി​ത്രം)

ദോ​ഹ: ഖ​ത്ത​ർ സ​മു​ദ്ര പ​രി​ധി​യി​ൽ ഒ​രു​കൂ​ട്ടം​ സ്പി​ന്ന​ർ ഡോ​ൾ​ഫി​നു​ക​ളെ ക​ണ്ടെ​ത്തി​യ​താ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​ന്യ​ജീ​വി വി​ക​സ​ന വ​കു​പ്പി​ന്റെ ശാ​സ്ത്ര സം​ഘം, സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സ്പി​ന്ന​ർ ഡോ​ൾ​ഫി​നു​ക​ളെ (സ്റ്റെ​നെ​ല്ല ലോ​ഞ്ചി​റോ​സ്ട്രി​സ്) ക​ണ്ടെ​ത്തി​യ​ത്. ഡോ​ൾ​ഫി​നു​ക​ൾ ക​ട​ലി​ൽ ചാ​ടി​ക്ക​ളി​ക്കു​ന്ന​തി​ന്റെ പ​ട​വും വി​ഡി​യോ​യും മ​ന്ത്രാ​ല​യം പ​ങ്കു​വെ​ച്ചു. വെ​ള്ള​ത്തി​ന് മേ​ലെ ക​റ​ങ്ങി​ത്തി​രി​ഞ്ഞ് ചാ​ടു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​വ​യെ സ്പി​ന്നി​ങ് ഡോ​ൾ​ഫി​ൻ എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഇ​വ നീ​ന്തി​ത്തു​ടി​ക്കു​ന്ന​തും ക​റ​ങ്ങി​ച്ചാ​ടു​ന്ന​തും ക​ണ്ണി​ന് കു​ളി​ർ​മ​യേ​കു​ന്ന കാ​ഴ്ച​യാ​ണ്.സ്പി​ന്ന​ർ ഡോ​ൾ​ഫി​നു​ക​ളു​ടെ സാ​ന്നി​ധ്യം ആ​രോ​ഗ്യ​ക​ര​മാ​യ സ​മു​ദ്ര പ​രി​സ്ഥി​തി​യെ സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഖ​ത്ത​റി​ന്റെ ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​നു​മു​ള്ള ഗ​വേ​ഷ​ണ, നി​രീ​ക്ഷ​ണ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്ന് പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Environment and Climate ChangeSpinner Dolphins
News Summary - Spinner dolphins
Next Story