Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമുഐദർ സ്​പോർട്സ്​...

മുഐദർ സ്​പോർട്സ്​ ക്ലബ്, പ്ലാസ്​റ്റിക് റൗണ്ട് എബൗട്ടുകളിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
മുഐദർ സ്​പോർട്സ്​ ക്ലബ്, പ്ലാസ്​റ്റിക് റൗണ്ട് എബൗട്ടുകളിൽ ഗതാഗത നിയന്ത്രണം
cancel
camera_alt????? ?????? ????? ???????????? ?????, ????????????? ?????????????????? ?????????????????????? ??????

ദോഹ: സൈലിയ റോഡിൽ മുഐദർ സ്​പോർട്സ്​ ക്ലബ് റൗണ്ട് എബൗട്ടിലും പ്ലാസ്​റ്റിക് റൗണ്ട് എബൗട്ടിലും അടിസ്​ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. പദ്ധതിയുടെ  അവസാനം രണ്ട് റൗണ്ട്എബൗട്ടുകളും സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കി മാറ്റുമെന്നും അശ്ഗാൽ വ്യക്തമാക്കി. ആറ് കിലോമീറ്റർ നീളത്തിൽ പ്രാദേശിക റോഡ് വികസനം, സർവീസ്​ റോഡുകളുടെ നിർമാണം എന്നിവയാണ് പ്രധാനമായും  പദ്ധതിയിലുൾപ്പെടുന്നത്. േഗ്രറ്റർ ദോഹ പദ്ധതിയുടെ ഒമ്പതാം ഘട്ടത്തിലാണ് ഇത് ഉൾപ്പെടുന്നത്. േഗ്രറ്റർ ദോഹയുടെ വിവിധ  ഭാഗങ്ങളിലെ ജങ്ഷനുകളുടെയും റൗണ്ട്എബൗട്ടുകളുടെയും വികസന പ്രവർത്തനങ്ങളാണ് േഗ്രറ്റർ ദോഹ പദ്ധതി കൊണ്ട്  ലക്ഷ്യംവെക്കുന്നത്. 
മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതി​െൻറ ഭാഗമായി മൈദർ സ്​പോർട്സ്​ ക്ലബ് റൗണ്ട് എബൗട്ടും പ്ലാസ്​റ്റിക്  റൗണ്ട്എബൗട്ടും സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കി മാറ്റുമെന്ന് അശ്ഗാൽ റോഡ്സ്​ െപ്രാജക്ട്സ്​ ദോഹ സിറ്റി  സെക്ഷൻ മേധാവി മൂസ അൽ സുവൈദി പറഞ്ഞു.

രണ്ട് റൗണ്ട് എബൗട്ടുകളിലും റോഡ് വികസന പ്രവർത്തനങ്ങളും നടക്കും. 12 കിലോമീറ്റർ ദൈർഘ്യമുള്ള കാൽനടപ്പാത,  സൈക്കിൾ പാത നിർമാണവും സ്​ട്രീറ്റ് ലൈറ്റ്നിങ് സംവിധാനം വിപുലീകരണവും ലാൻഡ്സ്​കേപ്പ് നിർമാണ  പ്രവർത്തനങ്ങളും പദ്ധതിയിലുൾപ്പെടും. കൂടാതെ ടി.എസ്.ഇ നെറ്റ്​വർക്ക്, സർഫേസ്​ വാട്ടർ ൈഡ്രനേജ് നെറ്റ്​വർക്ക് എന്നിവയും  ഇതോടൊപ്പം നിർമിക്കും.അൽ വഅബ് സ്​ട്രീറ്റിനെയും വൈസ്​റ്റ് ഇൻഡസ്​ട്രിയൽ സ്​ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന അൽ സൈലിയ റോഡിലാണ് രണ്ട്  റൗണ്ട്എബൗട്ടുകളും സ്​ഥിതി ചെയ്യുന്നത്. മൈദർ സ്​പോർട്സ്​ ക്ലബ്, മൈദർ ഹെൽത്ത് സ​െൻറർ, മേഖലയിലെ വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്​ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതവും ഇത് വഴിയാണ്. 2022 ആദ്യ പാദത്തോടെ  നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, നിർമാണപ്രവൃത്തികളുടെ ഭാഗമായി സൈലിയ റോഡിലെ പാതകളുടെ എണ്ണം മൂന്നിൽ നിന്നും രണ്ടാക്കി  കുറച്ചിട്ടുണ്ട്.  മൈദർ സ്​പോർട്സ്​ ക്ലബ് റൗണ്ട്എബൗട്ടി​െൻറ 50 മീറ്റർ മുമ്പ് മുതൽ പ്ലാസ്​റ്റിക് റൗണ്ട്എബൗട്ടിന് ശേഷമുള്ള 50  മീറ്റർ വരെയാണ് ഗതാഗത നിയന്ത്രണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf news
News Summary - sports club-qatar news-gulf news
Next Story