Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനോ​ബി​ൾ സ്കൂ​ളി​ൽ...

നോ​ബി​ൾ സ്കൂ​ളി​ൽ കാ​യി​ക ദി​നാ​ഘോ​ഷം

text_fields
bookmark_border
Noble School Sports Day celebration
cancel
camera_alt

നോബിൾ സ്കൂൾ കായിക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മാർച്ച് പാസ്റ്റിൽ വിജയിച്ച ടീമിന് ട്രോഫി സമ്മാനിക്കുന്നു

ദോ​ഹ: നോ​ബി​ൾ ഇ​ൻ​റ​ർ നാ​ഷ​ണ​ൽ സ്കൂ​ളി​ൽ കാ​യി​ക ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ളി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​ൾ റ​ഷീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഹു​സൈ​ൻ മു​ഹ​മ്മ​ദ് യു, ​ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത​ലി താ​ജ്, ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ മൊ​യ്‌​തീ​ൻ ആ​ർ.​എ​സ്, ഇ​വ​ന്റ് മാ​നേ​ജ്മെ​ന്റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ മ​ജീ​ദ്, ഡ​യ​റ​ക്ട​ർ പി. ​അ​ബ്ദു​ള്ള, സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ​സ് ജ​യ്മോ​ൻ ജോ​യ്, ശി​ഹാ​ബു​ദ്ദീ​ൻ എം, ​റോ​ബി​ൻ കെ. ​ജോ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഖ​ത്ത​റി​ലെ അ​ൽ സ​ദ് സ്പോ​ർ​ട്സ്സ് ക്ല​ബ്ബി​ലെ ഹെ​ഡ് കോ​ച്ച​സ് നാ​സ​ർ ഹ​മ​ദ്, ഇ​ന​സ് ക്ല​യി എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തു​ക​യും ദീ​പ​ശി​ഖ തെ​ളി​യി​ക്കു​ക​യും ചെ​യ്തു. നോ​ബി​ൾ സ്കൂ​ൾ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി സ​രി​ൽ രാ​ജ്, കാ​യി​ക അ​ധ്യാ​പ​ക​രാ​യ അ​ഞ്ജു, ഉ​സ്മാ​ൻ, ദി​നേ​ശ്, ഹെ​ഡ് ഓ​ഫ് സെ​ക്ഷ​ൻ​സ് നി​സാ​ർ കെ, ​മു​ഹ​മ്മ​ദ് ഹ​സ്സ​ൻ എ​ന്നി​വ​ർ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഡ്രി​ൽ ഡാ​ൻ​സ്, വി​വി​ധ ടീ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ച മാ​ർ​ച്ച് പാ​സ്റ്റ് എ​ന്നി​വ കാ​യി​ക ദി​നാ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി. തു​ട​ർ​ന്ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. നോ​ബി​ൾ സ്കൂ​ൾ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി മി. ​സ​രി​ൽ രാ​ജ് കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noble SchoolQatarSports day celebration
News Summary - Sports Day Celebration at Noble School
Next Story