കായികമേഖലയിൽ ഇന്ത്യക്ക് വീണ്ടും ഖത്തറിെൻറ സമ്മാനം
text_fieldsദോഹ: വീണ്ടും കായികമേഖലയിൽ ഇന്ത്യക്ക് ഖത്തറിെൻറ സമ്മാനം. 2022ലെ ഖത്തർ ലോകകപ്പ ിെൻറ ഭാഗമായി ഇന്ത്യയിൽ രണ്ടാമത്തെ ഫുട്ബോൾ മൈതാനം നാഗ്പൂരിൽ സജ്ജമാ യി. നാഗ്പൂർ കാംപ്റ്റിയിലെ ഡോ. ബാബാ സാഹേബ് അംബേദ്ക്കർ സ്കൂളിലാണ് മൈതാനം നിർമ്മിച്ചിട്ടുള്ളത്. സമൂഹത്തിലെ എല്ലാ വി ഭാഗക്കാർക്കും പ്രയോജനപ്പെടുന്ന തരത്തിൽ സ്കൂൾ സമയത്തിനു ശേഷമാണ് മൈതാനത്ത് കളികൾ നടക്കു ക. പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി(എസ്സി)യുടെ സാമൂഹ്യ ഉ ത്തരവാദിത്ത വിഭാഗമായ ജനറേഷൻ അമെയ്സിങ്ങാണ് മൈതാനം സജ്ജമാക്കിയത്.
നാഗ്പൂരിലും പരിസര പ്രദേശങ്ങ ളിലും ഫുട്ബോൾ വികസന പദ്ധതികൾ നടപ്പാക്കുന്ന സ്ലം സോക്കറുമായി സഹകരിച്ചാണ് ജനറേഷൻ അമെയ്സിങ് പദ്ധതി നടപ്പാക്കിയത്. സ്ലം സോക്കർ, ബാബാ സാഹേബ് അംബേദ്ക്കർ സ്കൂൾ, ജനറേഷൻ അ മെയ്സിങ് യൂത്ത് അംബാസഡേഴ്സ് എന്നിവരിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണു മൈതാനത്തിെൻറ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുക. നേരത്തേ പഞ്ചാബിലെ ജംഷെറിലും മൈതാനം നിർമ്മിച്ചിരുന്നു.
കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മുൻനിർത്തി 2010ലാണ് ഇൗ പദ്ധതിക്ക് തുടക്കമിട്ടത്. മിഡിൽ ഈസ്റ്റിലും ഏഷ്യയിലുമായി 28 മൈതാനങ്ങൾ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. പിന്നാക്കം നിൽക്കുന്ന ജ നവിഭാഗങ്ങൾക്ക് കളിക്കാനും ഫുട്ബോൾ വികസിപ്പിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യ മാക്കുകയെന്നതാണു പദ്ധതിയുെട ലക്ഷ്യം. ജനറേഷൻ അമെയ്സിങ് യൂത്ത് അംബാസഡർമാരായ ഗബ്രിയേല ഷിർവാർ, ശുഭം പാട്ടീൽ എന്നിവരാണ് നാഗ്പൂരിൽ ഫുട്ബോൾ മൈതാന നിർമാണത്തിന് നേതൃത്വം നൽകിയത്. പ്രാദേശിക സമൂഹത്തിെൻറ ഫുട്ബോൾ വികസനത്തിൽ വലിയ പങ്ക് വഹിക്കാൻ ഫുട്ബോൾ മൈതാനത്തിനു കഴിയുമെന്ന് ഗബ്രിയേല ഷിർവാർ പറഞ്ഞു.
ഒട്ടേറെ ചെറുപ്പക്കാരെ കായിക മേഖലയിലേക്ക് ആകർഷിക്കാൻ ഈ മൈതാനത്തിലൂടെ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.