സ്ക്വാേഡ്രാൺ: ടൈഫൂൺ പോർവിമാനങ്ങൾ ഖത്തറിൽ
text_fieldsദോഹ: ഖത്തറും ബ്രിട്ടനും സംയുക്തമായുള്ള നമ്പർ 12 സ്ക്വാേഡ്രാണിലെ ടൈഫൂൺ പോർവിമാനങ്ങൾ എപിക് സ് കൈസ് പരിശീലനത്തിനായി കഴിഞ്ഞ ദിവസം ഖത്തറിലിറങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിൻെറ പശ്ചാത്തലത്തിൽ ഇതാദ്യമായാണ് യു.കെ റോയൽ എയർഫോഴ്സ് പൈലറ്റുമാരും അമീരി എയർ ഫോഴ്സ് പൈലറ്റുമാരും ഒരു സ്ക്വാേഡ്രാണിൽ ടൈഫൂൺ പോർ വിമാനങ്ങൾ പറത്താനിരിക്കുന്നത്.
ഖത്തരി-യു.കെ സംയുക്ത സ്ക്വാേഡ്രാണിലെ പൈലറ്റുമാർ വിമാനങ്ങൾ പറത്തുകയും ജെറ്റുകളുടെ അകറ്റുപ്പണികൾ നടത്തുകയും ചെയ്യും. രണ്ടാംലോക യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് റോയൽ എയർഫോഴ്സിൻെറ പ്രഥമ സംയുക്ത സ്ക്വാേഡ്രാണാണ് ഖത്തറുമായ് ചേർന്നുള്ള നമ്പർ 12 സ്ക്വാേഡ്രാൺ. 2018ലാണ് സ്ക്വാേഡ്രാണ് രൂപം നൽകിയത്. എപിക് സ്കൈസ് പരിശീലനം ആരംഭിച്ചതിനു ശേഷം വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്ന് സ്ക്വാേഡ്രാൺ വിങ് കമാൻഡർ ക്രിസ് റൈറ്റ് പറഞ്ഞു. ഖത്തറും ബ്രിട്ടനും ഏറെ താൽപര്യത്തോടെ നോക്കുന്ന മിഡിലീസ്റ്റിൻെറ സ്ഥിരതയും സമാധാനവും ഉയർത്തുന്നതിന് പരിശീലനം തുണക്കുമെന്നും എപിക് സ്കൈസ് പരിശീലനം വലിയ നേട്ടമാണെന്നും നമ്പർ 12 ഡെപ്യൂട്ടി കമാൻഡിങ് ഓഫിസർ ലെഫ്. കേണൽ ഫൈസൽ അൽ ഗാനിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.