‘ഉമ്മൻചാണ്ടി’യെ നേരിട്ട് കാണാൻ മോഹവുമായി ഒരു ശ്രീലങ്കൻ ആരാധകൻ
text_fieldsദോഹ: കേരളത്തിലെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ദോഹയിലെത്തിയ വാർത്തയറിഞ്ഞ് ആവേശം കൊള്ളുന്ന അദ്ദേഹത്തിെൻറ അനുയായി വൃന്ദത്തിനൊപ്പം സന്തോഷം പ്രകടിപ്പിക്കുന്ന ഒരു ശ്രീലങ്കൻ പ്രവാസിയുണ്ട് ഖത്തറിൽ. ശ്രീലങ്കക്കാരനായ മെഹ്റൂഫ് എന്ന നാൽപ്പതുകാരൻ. മലയാളി സുഹൃത്തുക്കൾക്കൊപ്പം ബ്യുട്ടീഷിനായി നജ്മയിൽ ജോലി ചെയ്യുന്ന അദ്ദേഹം മലയാളം സംസാരിക്കുകയും കേരളത്തിൽ വരികയും ചെയ്ത ആളാണ്.
ഷോപ്പിൽ മലയാളികൾ പതിവായി വരുന്നതും ടി.വിയിൽ മലയാളം വാർത്തകൾ പതിവായി വക്കുന്നതുമാണ് കേരള രാഷ്ട്രീയത്തിലേക്ക് മെഹ്റൂഫിന് ശ്രദ്ധ പതിയാൻ കാരണം. അങ്ങനെയാണ് ഉമ്മൻചാണ്ടിയോട് ആരാധന ഉണ്ടായതും. ആ പ്രസംഗ ശൈലി മുതൽ ഹെയർ സ്റ്റയിൽവരെ മെഹ്റൂഫിന് ഏറെ ഇഷ്ടമാണ്.
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണന്നും കമ്യൂണിസ്റ്റ് ഭരണമാണന്നും എല്ലാം മെഹ്റൂഫിന് ധാരണയുണ്ട്. കമ്യൂണിസ്റ്റുകൾ ശ്രീലങ്കയിലുമുണ്ടെങ്കിലും അവർ വളരെ കുറവാണവിടെ.
ഉമ്മൻചാണ്ടിയുടെ ഭരണം കേരളത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന മെഹ്റൂഫ് പറയുന്നത് തനിക്ക് ഉമ്മൻചാണ്ടിയെ േനരിട്ട് കാണുക എന്നത് വലിയൊരു ആഗ്രഹമെന്നതാണ്. ദോഹയിൽ തെൻറ ആരാധനപാത്രമായ നേതാവ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയെങ്കിലും അദ്ദേഹത്തെ കാണുവാൻ ആരെയാണ് ബന്ധപ്പെടേണ്ടതെന്നും എവിടേക്കാണ് പോകേണ്ടതെന്നും അറിയുന്നില്ലെന്നും ഇദ്ദേഹം സങ്കടേത്താടെ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.