കോവിഡ് ബാധയിൽ സ്ഥിരത, രണ്ടാം വരവുണ്ടാകില്ല
text_fieldsദോഹ: മറ്റു പലരാജ്യങ്ങളിലും സംഭവിച്ച പോലെ ഖത്തറിൽ കോവിഡ്–19 െൻറ രണ്ടാം വരവ് ഉണ്ടാകുകയില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് നിലവിൽ കോവിഡ്ബാധ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി ചെയർമാൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച രോഗികളുടെ എണ്ണം അതിെൻറ മുന്നിലുള്ള ആഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. ടെക്സാസ് എ.എം യൂനിവേഴ്സിറ്റിയിൽ നടന്ന 'അൽ മആരിഫ' പൊതു സെമിനാർ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയ് അവസാനത്തിലും ജൂൺ ആദ്യത്തിലും രാജ്യത്തെ കോവിഡ്–19 കേസുകളിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരുന്നു. ശേഷം വന്ന ബലി പെരുന്നാൾ ദിവസങ്ങളിൽ വീണ്ടും രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തവണ രാജ്യത്തെ പൗരന്മാർക്കിടയിലും വൈറ്റ്കോളർ ജീവനക്കാർക്കിടയിലുമാണ് രോഗവ്യാപനമുണ്ടായത്. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുതിയ രോഗികളുടെ എണ്ണം ഏറെ കുറഞ്ഞു. ഫെബ്രുവരി 28ന് ഇറാനിൽ നിന്നും തിരിച്ചെത്തിയ ഖത്തരി യുവാവിനാണ് രാജ്യത്താദ്യമായി രോഗം സ്ഥിരീകരിച്ചത്. മാർച്ച് എട്ടിന് രാജ്യത്ത് കോവിഡ്–19െൻറ സാമൂഹിക വ്യാപനം റിപ്പോർട്ട് ചെയ്തു. പ്രതിദിനം 5000 പരിശോധനയാണ് നിലവിൽ നടത്തിവരുന്നത്. പ്രതിദിനം 25000 പരിശോധന നടത്താൻ നാം പ്രാപ്തരാണ്. രോഗവ്യാപനം ഉയർന്ന ഘട്ടത്തിലായ ആഴ്ചയിൽ ശരാശരി 141 പേർ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആഴ്ചയിൽ ശരാശരി 40 പേർ മാത്രമാണ് ഐ സി യുവിൽ പ്രവേശിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.