അവശ്യസാധനങ്ങളുടെ വില സ്ഥിരത: നടപടിയുമായി മന്ത്രാലയം
text_fieldsദോഹ: അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വില നിയന്ത്രിക്കുന്നതിനും സ്ഥിരപ്പെടുത്തുന്നതിനുമായി നിരവധി നടപടികൾ പൂർത്തിയാക്കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം ക്വാളിറ്റി ലൈസൻസിങ് ആൻഡ് മാർക്കറ്റ് കൺേട്രാൾ വിഭാഗം മേധാവി മുഹമ്മദ് അൽ സായിദ് പറഞ്ഞു.
പച്ചക്കറികളും പഴങ്ങളും മത്സ്യവും സീഫുഡും ഉൾപ്പെടുന്ന അവശ്യ സാധനങ്ങളുടെ വില നിശ്ചയിച്ചു കൊണ്ടുള്ള പ്രതിദിന വിലവിവരപ്പട്ടിക ഇതിലുൾപ്പെടുന്നു. മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ സെൻട്രൽ മാർക്കറ്റിലെ ലേല നടപടികൾക്ക് ശേഷമാണ് ഉൽപന്നങ്ങൾ വിപണിയിലെത്തുന്നതെന്നും മുഹമ്മദ് അൽ സായിദ് വ്യക്തമാക്കി.
2008ലെ എട്ടാം നമ്പർ നിയമപ്രകാരം രാജ്യത്തെ പ്രാദേശിക വിപണികളിലെ വാണിജ്യ ഔട്ട്ലെറ്റുകളിൽ ഉപഭോകൃത സംരക്ഷണ വകുപ്പ് നിരീക്ഷണവും പരിശോധനയും കർശനമാക്കിയിട്ടുണ്ടെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മാർക്കറ്റിലെ മത്സരം ആരോഗ്യകരമാക്കുന്നതിനും കുത്തക വിപണനം അവസാനിപ്പിക്കുന്നതിനുമായി നിരവധി നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഉപഭോക്തൃ വിഭാഗം നടപ്പാക്കുന്നത്. സ്ട്രാറ്റജിക് സ്റ്റോക്ക്, സബ്സിഡി നിരക്കിലുള്ള ഉൽപന്നങ്ങൾ, പ്രതിദിന വിലവിവരപ്പട്ടിക, ഫിക്സിങ് േപ്രാഫിറ്റ്സ് എന്നിവ ഉൾപ്പെടുന്നതാണിത്. റമദാനിൽ പ്രത്യേകവിലക്കിഴിവോടെ ലഭിക്കുന്ന 650 ഉൽപന്നങ്ങളുടെ പട്ടിക നേരേത്ത വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടിരുന്നു. ധാന്യപ്പൊടികൾ, പഞ്ചസാര, അരി, പാസ്ത, ചിക്കൻ, എണ്ണ, പാൽ തുടങ്ങി ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളാണ് വിലക്കുറവിൽ ലഭ്യമാകുന്നത്.
പട്ടിക പ്രകാരം, ക്യു എഫ് എം ധാന്യപ്പൊടി നമ്പർ 1 (അഞ്ച് കിലോ) 16 റിയാലിന് ലഭിക്കും. ക്യൂ എഫ് എം ഗോതമ്പ് പൊടി (10 കിലോഗ്രാം) 22.25 റിയാലിനും ഒലിവ് എണ്ണ (500 മില്ലി ലിറ്റർ) 11.25 റിയാലിനും യാര ശുദ്ധമായ സൺഫ്ലവർ ഓയിൽ (1.8 ലിറ്റർ) 15 റിയാലിനും ലഭ്യമാകും. ബലദ്നയുടെ ഫ്രഷ് യോഗർട്ട് ഫുൾഫാറ്റ് (2 കിലോഗ്രാ) 10 റിയാലും ഡാൻഡി കമ്പനിയുടെ ലബൻ (2 ലിറ്റർ) 6.75 റിയാലിനും ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.