കുട്ടിച്ചിത്രങ്ങളടങ്ങിയ സ്റ്റാമ്പുകൾ കതാറ പുറത്തിറക്കി
text_fieldsദോഹ: കുട്ടികളുടെ ലോക ദിനവുമായി ബന്ധെപ്പട്ട് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ തയാറാക്കിയ പ്രത്യേക സ് റ്റാമ്പുകൾ പുറത്തിറക്കി. കതാറ ബിൽഡിങ് നമ്പർ 32ൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുൈലത്തിയടക്കമുള്ള പ്രമുഖർ പങ്കെടുത്തു. ഖത്തർ ഫിലറ്റെലക് ക്ലബിെൻറയും ഖത്തർ പോസ്റ്റിെൻറയും അധികൃതർ പങ്കെടുത്തു. മാസങ്ങൾക്കുമുമ്പ് കതാറയും ഖത്തർ പോസ്റ്റും സഹകരിച്ച് നടത്തിയ പെയിൻറിങ് മൽസരത്തിൽ നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളാണ് സ്റ്റാമ്പുകളിൽ ആലേഖനം ചെയ്തിരിക്കുന്നത്.
മൽസരത്തിൽ 390 കുട്ടികളാണ് പങ്കെടുത്തത്. ആകെ 572 പെയിൻറിങ്ങുകളിൽ നിന്നാണ് സ്റ്റാമ്പുകൾക്കായുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഇന്ത്യ, ഈജിപ്ത്, ഖത്തർ, സിറിയ, പാകിസ്താൻ, യു.എസ്.എ, കാനഡ, ജപ്പാൻ, ഇറ്റലി, തുർക്കി, ബ്രിട്ടൻ, ഇന്തോനേഷ്യ, കസാഖ്സ്താൻ, സുഡാൻ രാജ്യങ്ങളിൽനിന്നുള്ള നാലുമുതൽ 14 വരെ വയസ്സുള്ള കുട്ടികളാണ് മൽസരത്തിൽ പങ്കെടുത്തത്.
നവംബർ 20 ആണ് കുട്ടികളുടെ ലോകദിനമായി ആചരിക്കുന്നത്. ഇതിെൻറ ഭാഗമായാണ് മത്സരങ്ങൾ നടത്തിയതും തെരഞ്ഞെടുത്തവ ഉൾക്കൊള്ളിച്ച സ്റ്റാമ്പുകൾ പുറത്തിറക്കിയതും. നൂറുകണക്കിന് ചിത്രങ്ങളിൽ നിന്ന് ആറെണ്ണമാണ് സ്റ്റാമ്പിനായി തിരഞ്ഞെടുത്ത്.
ഖത്തർ സ്വദേശിയായ ഒമ്പതുവയസ്സുകാരി നജ്ല അൽദിർഹം, ഫ്രാൻസിൽ നിന്നുള്ള 11കാരി ഇഹം ബുഗൻമി, ഖത്തരിയായ 13 വയസ്സുകാരൻ അബ്ദുല്ല യൂസുഫ് അൽ മുല്ല, ഇന്ത്യക്കാരിയായ 14 വയസ്സുകാരി സിംറ ഷംഷാദ് എന്നിവരുടെ ചിത്രങ്ങളാണ് സ്റ്റാമ്പുകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കതാറ അറിയിച്ചു. വിജയികൾക്ക് 2500 റിയാൽ വീതമാണ് സമ്മാനം.
സ്റ്റാമ്പ് സംബന്ധമായ കാര്യങ്ങൾക്കായുള്ള ഖത്തർ ഫിലറ്റെലക് ക്ലബാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. 1995ലാണ് ക്ലബിന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. ഈ രംഗത്തുള്ള 300 പേർ ക്ലബിൽ അംഗങ്ങളാണ്. കതാറയിലെ അറബ് പോസ്റ്റൽ സ്റ്റാമ്പ്സ് മ്യൂസിയത്തിെൻറ ശേഖരത്തിലെ പുതിയ മുതൽക്കൂട്ടായിരിക്കും പുതിയ സ്റ്റാമ്പുകൾ. അറബ് സംസ്കാരത്തിെൻറ തലസ്ഥാനമായ ദോഹയിലെ സാംസ്കാരിക പരിപാടികൾക്ക് വേണ്ടി 2010ലാണ് ഈ മ്യൂസിയം സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.