സ്റ്റാർസ് ലീഗ് കിരീടം: ദുഹൈൽ ക്ലബിന് അഭിനന്ദനപ്രവാഹം
text_fieldsദോഹ: 2019-20 സീസണിലെ ക്യു.എൻ.ബി സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ ദുഹൈൽ ക്ലബിന് അഭിനന്ദനപ്രവാഹം.ഏഴാം തവണയാണ് ദുഹൈൽ ഖത്തർ സ്റ്റാർസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.നിരവധി പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിൽ ടീമിന് അഭിനന്ദനവുമായി രംഗത്തെത്തി.ക്ലബിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറും ഫിഫ ഫസ്റ്റ് വൈസ് പ്രസിഡൻറുമായ ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.
ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് അയച്ച സന്ദേശത്തിലാണ് ദുഹൈൽ ക്ലബിന് അഭിനന്ദനങ്ങൾ അറിയിച്ചത്.
ദുഹൈൽ ക്ലബിെൻറ കിരീടവിജയത്തിനായി പരിശ്രമിച്ച താരങ്ങൾക്കും ടെക്നിക്കൽ ജീവനക്കാർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുകയാണെന്ന് ക്ലബ് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പായുള്ള അമീർ കപ്പ് സെമിഫൈനൽ, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ എന്നിവയിലാണ് ക്ലബിെൻറ ശ്രദ്ധയെന്നും ദൈവാനുഗ്രഹമുണ്ടെങ്കിൽ ഭാവിയിലും ടീം വലിയ വിജയങ്ങൾ കരസ്ഥമാക്കുമെന്നും ശൈഖ് ഖലീഫ ആൽഥാനി ശുഭാപ്തി പ്രകടിപ്പിച്ചു.
ക്യു.എൻ.ബി സ്റ്റാർസ് ലീഗിെൻറ ഈ സീസണിലെ ജേതാക്കളായ ദുഹൈൽ ക്ലബിെൻറ എല്ലാ ബോർഡ് അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് ഖത്തർ സ്റ്റാർസ് ലീഗ് സി.ഇ.ഒ ഹാനി താലിബ് ബല്ലാൻ പറഞ്ഞു. കോവിഡ്–19 പശ്ചാത്തലത്തിൽ സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിലും ക്യു.എസ്.എൽ േപ്രാട്ടോകോൾ നടപ്പാക്കുന്നതിലും എല്ലാ സ്റ്റാഫുകളുടെയും താരങ്ങളുടെയും ക്ലബുകളുടെയും പ്രഫഷനലിസത്തെയും അച്ചടക്കത്തെയും പ്രശംസിക്കുന്നുവെന്നും ഹാനി ബലാൻ വ്യക്തമാക്കി.
മികച്ച താരം: അന്തിമ പട്ടികയിൽ അക്രം അഫീഫ്, യാസിൻ ബ്രാഹിമി, പോളോ എഡ്മിൽസൺ
2019–2020 സീസണിലെ മികച്ച താരത്തെ കണ്ടെത്തുന്നതിനുള്ള അന്തിമ പട്ടികയിൽ അൽ സദ്ദിെൻറ അക്രം അഫീഫ്, റയ്യാൻ ക്ലബിെൻറ യാസിൻ ബ്രാഹിമി, ദുഹൈൽ ക്ലബിെൻറ പോളോ എഡ്മിൽസൺ എന്നിവർ ഇടംപിടിച്ചു.
മികച്ച പരിശീലകനെ കണ്ടെത്തുന്നതിനുള്ള അന്തിമ പട്ടികയിൽ അൽ ഗറാഫ ടീമിെൻറ പരിശീലകനായ സ്ലാവിസ യൊകാനോവിച്, അൽ സദ്ദിെൻറ സാവി ഹെർണാണ്ടസ്, റയ്യാൻ പരിശീലകനായ ഡീഗോ അഗ്വിറേ എന്നിവർ ഇടംനേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.