ഹമദ് വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനം: പാനീയങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മാറ്റാതെ ബാഗേജ് സ്കാൻ ചെയ്യാം
text_fieldsദോഹ: േലാകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ബാഗേജ് സ്കാനിങ് എളുപ്പമാക്കാനുള്ള സംവിധാനമൊരുക്കി അധികൃതർ. യാത്രക്കാരുടെ ബാഗേജിനുള്ളിലെ പാനീയങ്ങളും വലിയ ഇലക്ട്രോണിക് ഉപകരണങ്ങളും നീക്കം ചെയ്യാതെതന്നെ സ്കാനിങ് പൂർത്തിയാക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനം. ഒരേസമയം കൂടുതൽ ബാഗേജുകൾ പരിശോധിക്കാൻ സാധിക്കും. യാത്രക്കാർക്ക് വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയിലെ നീണ്ട ക്യൂ ഒഴിവാക്കാൻ കഴിയും.
യാത്രക്കാരന് ലാപ്ടോപ്, പാനീയങ്ങൾ തുടങ്ങിയവ ബാഗേജിൽ തന്നെ സൂക്ഷിക്കുന്നതിൽ പ്രയാസമുണ്ടാവില്ല. സുരക്ഷ പരിശോധന കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാനും ഒരേസമയം ആറു പേരുടെ വരെ ബാഗേജ് പരിശോധിക്കാനും നൂതന സംവിധാനം വഴി കഴിയും. ഇതോടൊപ്പം യാത്രക്കാരുടെ ബോർഡിങ് പാസ് ബാഗേജ് സ്കാനറുമായി ബന്ധപ്പെടുത്തുന്ന ഇലക്ട്രോണിക് ടാഗ് സംവിധാനം കൂടിയുണ്ട്. ബാഗേജിലെ വസ്തുക്കൾ എന്തെങ്കിലും നഷ്ടമായാൽ എളുപ്പത്തിൽ കണ്ടെത്താൻ ഇതുവഴി കഴിയും.
യാത്രക്കാർക്ക് പാദരക്ഷ അഴിക്കാതെ തന്നെ ദേഹപരിശോധന പൂർത്തിയാക്കാനുള്ള സംവിധാനവുമുണ്ട്. പ്രത്യേക കാബിനിൽ നിൽക്കുേമ്പാൾതന്നെ നിമിഷങ്ങൾക്കുള്ളിൽ പൂർണമായി സ്കാനിങ് പൂർത്തിയാകും.
മറ്റു സ്കാനറുകളിൽ സ്കാനിങ്ങിൻെറ ദ്വിമാന ദൃശ്യമാണ് സെക്യൂരിറ്റി ചെക്കപ്പ് ടീമിന് ലഭിക്കുന്നതെങ്കിൽ പുതിയ സംവിധാനത്തിൽ ത്രിമാന ദൃശ്യങ്ങളോടെ തന്നെ പരിശോധിക്കാൻ കഴിയും. ആഗോള പ്രശസ്തമായ 'സ്മിത്ത്സ് ഡിറ്റക്ഷ'നുമായി ചേർന്നാണ് ഹമദ് വിമാനത്താവളം ഇൗ സൗകര്യമൊരുക്കിയത്. എച്ച്.െഎ സ്കാൻ 6040 സി.ടി.െഎ.എക്സ് എന്ന ഇൗ സംവിധാനം ഗൾഫ് മേഖലയിൽ ആദ്യമായി ഉപയോഗിക്കുന്നതും ഹമദ് വിമാനത്താവളത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.