പ്രസ്താവന അപലപനീയം –ഖത്തർ സംസ്കൃതി
text_fieldsദോഹ: കേരളത്തിൽ നടന്ന ഒരു പരിപാടിക്ക് ഇടയിൽ ഖത്തർ പ്രവാസിയായ ദുർഗാദാസ് ശിശുപാലൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഖത്തർ സംസ്കൃതി പ്രസ്താവനയിൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അവഹേളിക്കുന്ന പരാമർശമാണ് ദുർഗാദാസ് നടത്തിയത്.
മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് അഫിലിയേഷൻ നേടിയ ഖത്തറിലെ സംഘടനയുടെ പ്രതിനിധി എന്ന നിലയിൽ, 'ഖത്തർ കേരളീയം ഗ്ലോബൽ' എന്ന സംഘടയുടെ അഗീകാരം അടിയന്തരമായി റദ്ദാക്കണമെന്നും ഖത്തർ സംസ്കൃതി മലയാളം മിഷനോട് ആവശ്യപ്പെട്ടു. മലയാള ഭാഷാ പഠനം വിദേശ രാജ്യങ്ങളിൽ കൂടെ ലഭ്യമാകുന്നതിെൻറ ഭാഗമായി മലയാളം മിഷൻ വിവിധ വിദേശ രാജ്യങ്ങളിലെ മലയാളി പ്രവാസി സംഘടനകൾക്ക് പഠന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഖത്തറിലെ മലയാളം മിഷൻ ക്ലാസുകൾ സംഘടിപ്പിക്കാനുള്ള ഒരു ഏജൻസി മാത്രമാണ് ദുർഗാദാസ് അംഗമായിട്ടുള്ള 'ഖത്തർ കേരളീയം ഗ്ലോബൽ'. സംസ്ഥാന സർക്കാർ നിയമിച്ച മലയാളം മിഷൻ പ്രതിനിധിയാണ് എന്ന തരത്തിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ഏത് പ്രവാസി സംഘടനകൾക്കും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അപേക്ഷിക്കാം. പഠന പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുക എന്നത് മാത്രമാണ് ഇത്തരം സംഘടനകളുടെ ചുമതല. മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സംസ്കൃതി ജനറൽ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.