പൊതുഗതാഗതം സുരക്ഷിതമാക്കാൻ നടപടികൾ
text_fieldsദോഹ: രാജ്യത്തെ പൊതുഗതാത സംവിധാനം കൂടുതൽ സുരക്ഷിതമാക്കാൻ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് പൊതുഗതാഗത സുരക്ഷ വിഭാഗം മേധാവി ലെഫ്. കേണൽ സലീം സുൽത്താൻ അൽ നുഐമി. ഇതിെൻറ ഭാഗമായി ദോഹ മെേട്രായിലെ സുരക്ഷ ശക്തമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
ദോഹ മെേട്രാ സംവിധാനത്തിലെ സുരക്ഷ പഴുതുകൾ അടക്കുന്നതിെൻറ ഭാഗമായി സിവിൽ ഡിഫൻസ്, എച്ച്.എം.സി ആംബുലൻസ് സർവിസ്, ഖത്തർ റെയിൽവേസ് കമ്പനി (ഖത്തർ റെയിൽ) എന്നിവരുമായി ചേർന്ന് മെേട്രാ സ്റ്റേഷനുകളിൽ പരിശീലന സുരക്ഷ നടപടിക്രമങ്ങൾ നടത്തിയതായും പൊതുഗതാഗത സുരക്ഷ വിഭാഗം മേധാവി വ്യക്തമാക്കി. ദോഹ മെേട്രാക്ക് പുറമെ ലുസൈൽ ട്രാം ഉൾപ്പെടെയുള്ള ട്രാം സർവിസുകൾ, പൊതുഗതാഗത ബസുകൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കും.
കഴിഞ്ഞ വർഷം ആരംഭിച്ച പരിശീലന പരിപാടികൾ ഈ വർഷം അവസാനിക്കും. കൃത്യമായ സമയക്രമം ഇതിനായി നിശ്ചയിച്ചിട്ടുണ്ട്.കോവിഡ്-19 പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷ മുൻകരുതലുകൾ പാലിച്ചായിരിക്കും പദ്ധതി പൂർത്തിയാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുജനാരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത വിഭാഗം, ഹമദ് മെഡിക്കൽ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും സഹകരണത്തോടെയാണ് സുരക്ഷ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.