എൻ.സി.സി.സി.ആറിൽ സ്റ്റെറൈൽ കോമ്പൗണ്ടിങ് ഫാർമസി
text_fieldsദോഹ: ബാക്ടീരിയ, വൈറസ് ഉൾപ്പെടെ സാംക്രമിക സൂക്ഷ്മാണുക്കൾ മുക്തമായ അന്തരീക്ഷത്തിൽ മരുന്നുകൾ തയാറാക്കുന്ന അത്യാധുനിക സ്റ്ററൈൽ കൗമ്പൗണ്ടിങ് ഫാർമസി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ദേശീയ കാൻസർ ചികിത്സ, ഗവേഷണ കേന്ദ്രത്തിൽ (എൻ.സി.സി.സി.ആർ) പ്രവർത്തനമാരംഭിച്ചു. എച്ച്.എം.സി ആക്ടിങ് അസിസ്റ്റന്റ്, മാനേജിങ് ഡയറക്ടറായ അലി അൽ ജനാഹി ഫാർമസിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എച്ച്.എം.സിയിലെയും എൻ.സി.സി.ആറിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.കീമോതെറപ്പി, ആന്റിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെയുള്ള കുത്തിവെപ്പുകളിലൂടെ നൽകുന്ന തയാറെടുപ്പുകൾക്കായാണ് അണുവിമുക്തമായ കോമ്പൗണ്ടുകൾ നൽകുന്നത്.പുതിയ സ്റ്ററൈൽ കോമ്പൗണ്ടിങ് ഫാർമസി രോഗീ പരിചരണത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ഈ അത്യാധുനിക സൗകര്യം എൻ.സി.സി.ആറിന്റെ നൂതന ചികിത്സകളിലെ പ്രധാന ഘടകമാണെന്നും എൻ.സി.സി.ആർ സി.ഇ.ഒയും എച്ച്.എം.സി കോർപറേറ്റ് കാൻസർ സർവിസസ് ചെയർമാനുമായ ഡോ. മുഹമ്മദ് സാലിം അൽ ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.