Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫലസ്​തീന്​ ഖത്തറി​‍െൻറ...

ഫലസ്​തീന്​ ഖത്തറി​‍െൻറ അടിയുറച്ച പിന്തുണ –ശൂറാ കൗൺസിൽ സ്​പീക്കർ

text_fields
bookmark_border
ഫലസ്​തീന്​ ഖത്തറി​‍െൻറ അടിയുറച്ച പിന്തുണ –ശൂറാ കൗൺസിൽ സ്​പീക്കർ
cancel

ദോഹ: ഫലസ്​തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാടിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നും ഫലസ്​തീൻ ജനതക്ക് ഖത്തറിെൻറ അടിയുറച്ച പിന്തുണയുണ്ടെന്നും ശൂറാ കൗൺസിൽ സ്​പീക്കർ അഹ്മദ് ബിൻ അബ്​ദുല്ല ബിൻ സെയ്​ദ്​ ആൽ മഹ്മൂദ്. അൽ ഖുദ്സും അൽ അഖ്സയും അറബ് ജനതക്കും ഇസ്​ലാമികലോകത്തിനും തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറബ് ഇൻറർപാർലമെൻററി യൂനിയൻ സംഘടിപ്പിച്ച അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു. കിഴക്കൻ ജറൂസലം ആസ്​ഥാനമാക്കി, 1967ലെ അതിർത്തികൾ പ്രകാരമുള്ള സ്വതന്ത്ര പരമാധികാര ഫലസ്​തീൻ രാഷ്​ട്രത്തിെൻറ പുനഃസ്​ഥാപനത്തിന് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്​തീനികൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായും ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്​ട്ര സമൂഹം കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

വലിയ വെല്ലുവിളികളാണ് അറബ് സമൂഹം അഭിമുഖീകരിക്കുന്നത്​. പട്ടാളം, പൊലീസ്​ എന്നിവരുടെ അതിക്രമങ്ങളിൽനിന്നും മനുഷ്യാവകാശലംഘനങ്ങളിൽനിന്നും അൽ ഖുദ്സ്​, അൽ അഖ്സ പള്ളി, ഫലസ്​തീൻ ജനത എന്നിവയുടെ സംരക്ഷണം ഗൗരവമേറിയ വെല്ലുവിളിയാണ്​.

അറബികളുടെയും മുസ്​ലിംകളുടെയും ക്രിസ്​ത്യൻ വിശ്വാസികളുടെയും വികാരങ്ങളെ മാനിക്കാതെ നടത്തുന്ന ഇസ്രായേൽ ആക്രമണങ്ങളും അതിക്രമങ്ങളും അന്താരാഷ്​ട്ര നിയമങ്ങളുടെയും കൺവെൻഷനുകളുടെയും പ്രത്യക്ഷമായ ലംഘനമാണ്​. ഇസ്രായേലിെൻറ ബുള്ളറ്റുകളെ ധൈര്യമായി നേരിട്ട് ഗസ്സയിലും ശൈഖ് ജർറാഹ് അതിർത്തിയിലും ഡമസ്​കസ്​ ഗേറ്റിലും അൽ അഖ്സ പള്ളിയിലും നിലകൊള്ളുന്ന ഫലസ്​തീൻ ജനതക്ക് എല്ലാ അഭിവാദ്യങ്ങളും അർപ്പിക്കുകയാണ്​.

ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും അനധികൃത കുടിയേറ്റം നിർത്തലാക്കുന്നതിനും അറബ് സമൂഹത്തിെൻറ ഐക്യം അനിവാര്യമാണെന്നും കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ ഇതിനെ നേരിടാനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shura Council Speakerphalastine
Next Story