ചൂടേറിയ ചർച്ചകളോടെ വിദ്യാർഥി പാര്‍ലമെന്റ്
text_fieldsദോഹ: പാർലമെന്ററി നടപടിക്രമങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന മാതൃക പാർലമെന്റുമായി ദോഹ അല്‍മദ്‌റസത്തുല്‍ ഇസ്‍ലാമിയ. വിദ്യാർഥികളില്‍നിന്നുതന്നെ സ്പീക്കര്‍, പ്രധാനമന്ത്രി, സെക്രട്ടറി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, പാര്‍ലമെന്റ് അംഗങ്ങൾ തുടങ്ങിയവരെ തിരഞ്ഞെടുത്ത് 'ജെൻഡര്‍ ന്യൂട്രാലിറ്റി' എന്ന വിഷയത്തിൽ പാര്‍ലമെന്റ് സമ്മേളിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തതു. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമിടയില്‍ നടന്ന ചൂടേറിയ വാഗ്വാദത്തോടെയാണ് സമ്മേളനം നടന്നത്.
ആമിന സെന്ന (സ്പീക്കര്‍), ഹിശാം ജലീൽ (ഡെപ്യൂട്ടി സ്പീക്കർ), ഖന്‍സാഅ് മുഹമ്മദ് റഫീഖ് (പ്രധാനമന്ത്രി), ആയിഷ റെന (സെക്രട്ടറി), തമീം (പ്രതിപക്ഷ നേതാവ്), ഹനാന്‍ അന്‍വര്‍, ഹുദ അബ്ദുല്‍ ഖാദിര്‍, ദില്‍ഫ റഹീം, ഷാന്‍, ഇഹ്‌സാന്‍, സജീഹ് (മന്ത്രിമാര്‍) തുടങ്ങിയവര്‍ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചു. മോഡല്‍ പാര്‍ലമെന്റിന്റെ സംഘാടനത്തിന് പ്രിന്‍സിപ്പൽ ഡോ. അബ്ദുല്‍ വാസിഅ്, പത്താം തരം ക്ലാസ് ടീച്ചര്‍ സുഹൈല്‍ ശാന്തപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.