തൊഴിലാളി ദിനത്തിൽ സ്കൂൾ ജീവനക്കാർക്ക് വിദ്യാർഥികളുടെ ആദരവ്
text_fieldsശാന്തിനികേതൻ സ്കൂളിലെ ജീവനക്കാരെ കുട്ടികൾ ഉപഹാരം നൽകി ആദരിക്കുന്നു
ദോഹ: ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിച്ചു. സ്കൂൾ പ്രവർത്തനത്തിലും കുട്ടികളുടെ കാര്യങ്ങളിലും നിതാന്ത ജാഗ്രതയോടെ ജോലിചെയ്യുന്ന അനധ്യാപകരെ ആദരിച്ചുകൊണ്ടായിരുന്നു തൊഴിലാളി ദിനം നടത്തിയത്. നിസ്വാർഥ സേവനം ചെയ്യുന്ന 50ഓളം ജീവനക്കാർക്ക് നിത്യോപയോഗ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ നൽകി. ജീവനക്കാരെ ആദരിച്ച വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്കൂൾ പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ അഭിനന്ദിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.