ഫൈസർ വാക്സിൻ ഫലപ്രാപ്തി നീണ്ടുനിൽക്കുമെന്ന് പഠനം
text_fieldsദോഹ: കോവിഡ് പ്രതിസന്ധികൾക്കിടയിലും ആശ്വാസകരമായ വാർത്ത, കോവിഡ്-19 പ്രതിരോധ വാക്സിനായ ഫൈസർ ബയോൺടെക് വാക്സിെൻറ ഫലപ്രാപ്തി ആറ് മാസത്തിലധികം നിലനിൽക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും വികസിപ്പിച്ചെടുത്ത വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് വാക്സിെൻറ ശേഷി ആറ് മാസത്തിന് ശേഷവും 91.3 ശതമാനത്തോളം നിലനിൽക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
വാക്സിെൻറ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി അവസാനഘട്ട ട്രയലിൽ പങ്കെടുത്ത 46,307 പേരുടെ വിവരങ്ങൾ വിലയിരുത്തിയാണ് വാക്സിെൻറ ഫലപ്രാപ്തി കണക്കാക്കിയത്. രണ്ടാം ഡോസ് സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷം മുതൽ ആറ് മാസം വരെയുള്ള കാലയളവിൽ രോഗം തടയുന്നതിൽ വാക്സിൻ 91.3 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിൽ മാത്രം പഠനത്തിൽ വാക്സിെൻറ ഫലപ്രാപ്തി 92.6 ശതമാനമാണന്നും കമ്പനികൾ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വകഭേദമായ ബി 1.351നെ പ്രതിരോധിക്കാനും ഫൈസർ വാക്സിൻ ഫലപ്രദമാണ്. ആദ്യ ഘട്ടത്തിൽ ലഭിച്ച വിവരങ്ങൾ ഇത് സ്ഥാപിക്കുന്നതായും കമ്പനികൾ വ്യക്തമാക്കുന്നു. ആദ്യഘട്ട ട്രയലിൽ പങ്കെടുത്ത 800 പേരിൽ ഒമ്പത് പേർക്ക് കോവിഡ് രോഗം ബാധിച്ചപ്പോൾ ഇതിൽ ആറ് പേർക്ക് ബി 1.351 എന്ന ജനിതകമാറ്റം വന്ന വൈറസാണ് ബാധിച്ചിരുന്നത്. ഇവർ പ്ലസിബോ ഗ്രൂപ്പിൽ ഉൾപ്പെടുന്നതിനാൽ ഈ വകഭേദത്തിനെതിരെയും വാക്സിൻ ഫലപ്രദമാണെന്നാണ് കമ്പനികളുെട അവകാശവാദം.
യു.എസ്.എഫ്.ഡി.എക്ക് ബയോളജിക്കൽ ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ പുതിയ വിവരങ്ങൾ ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൈസർ സി.ഇ.ഒ ആൽബെർട്ട് ബുർല വ്യക്തമാക്കുന്നു. നിലവിൽ വാക്സിെൻറ അടിയന്തര ഉപയോഗത്തിനുള്ള അനുമതി എഫ്.ഡി.എ നൽകിയിട്ടുണ്ടെങ്കിലും അടിയന്തര സാഹചര്യം അവസാനിക്കുന്നതോടെ അനുമതിയുടെ സാധുതയും അവസാനിക്കും. ഈ സാഹചര്യത്തിലാണ് എഫ്.ഡി.എയുടെ ഔദ്യോഗിക അനുമതിക്കായി കമ്പനി തയാറെടുക്കുന്നത്. അത് ലഭിച്ചാൽ ദീർഘകാലത്തേക്ക് വാക്സിൻ ഉപയോഗിക്കാൻ സാധിക്കും.
ഖത്തറിൽ ഫൈസർ, മൊഡേണ വാക്സിനുകളാണ് സൗജന്യമായി നൽകുന്നത്. 27 ഹെൽത്ത് സെൻററുകൾ, ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ൈഡ്രവ് ത്രൂ സെൻറർ, ക്യു.എൻ.സി.സി എന്നിവിടങ്ങളിലാണ് നിലവിൽ വാക്സിനുള്ള സൗകര്യമുള്ളത്.ൈ ഡ്രവ് ത്രൂ സെൻററുകളിൽ രണ്ടാമത് ഡോസ് മാത്രമേ നൽകൂ. കാറിൽനിന്ന് ഇറങ്ങാതെ തന്നെ കുത്തിവെപ്പെടുക്കാം എന്നതാണ് ഈ േകന്ദ്രത്തിെൻറ പ്രത്യേകത. രണ്ടാം ഡോസിന് സമയമായവർക്ക് മുൻകൂട്ടിയുള്ള അപ്പോയൻറ്മെേൻറാ മറ്റ് അറിയിപ്പുകളോ ഇല്ലാതെ തന്നെ ഇവിടെ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാൻ കഴിയും. രാവിലെ 11 മുതൽ രാത്രി പത്തുമണിവരെയാണ് പ്രവർത്തനം. രാജ്യത്ത് കോവിഡ് രോഗികൾ കൂടിവരുകയാണ്.
ജനസംഖ്യയുടെ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ മാത്രമേ രോഗബാധ പൂർണരൂപത്തിൽ നിയന്ത്രിക്കാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്. രണ്ട് വാക്സിെൻറയും രോഗപ്രതിേരാധശേഷി 95 ശതമാനമാണ്. ഫൈസറിെൻറ ഫലപ്രാപ്തി ദീർഘകാലം നിലനിൽക്കുമെന്ന പുതിയ റിപ്പോർട്ട് ഏറെ ആശ്വാസം പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.